അവരുടെ ഹൃദയം സ്പന്ദിക്കുന്നത് മാവോയിസ്റ്റുകൾക്കും ഭീകരവാദികൾക്കും വേണ്ടിമാത്രം; കശ്മിരിലെ കേന്ദ്ര നീക്കത്തെ എതിർക്കുന്നവർക്കെതിരെ മോദി

ന്യൂഡൽഹി: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുന്നവർക്കെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....

അവരുടെ ഹൃദയം സ്പന്ദിക്കുന്നത്   മാവോയിസ്റ്റുകൾക്കും ഭീകരവാദികൾക്കും വേണ്ടിമാത്രം; കശ്മിരിലെ കേന്ദ്ര നീക്കത്തെ എതിർക്കുന്നവർക്കെതിരെ മോദി

ന്യൂഡൽഹി: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുന്നവർക്കെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരെ സഹായിക്കുന്ന എല്ലാ നടപടികേളയും ഇത്തരക്കാർ എതിർക്കും. ആളുകൾക്ക് വെള്ളം നൽകുന്ന പദ്ധതി ഉണ്ട് അവർ അതിനെ എതിർക്കും. റെയിൽവേ ട്രാക്ക് പണിയാൻ നീക്കമുണ്ട് അതിനെ അവർ എതിർക്കും. മാവോയിസ്റ്റുകൾക്കും ഭീകരവാദികൾക്കും വേണ്ടിമാത്രമാണ് അവരുടെ ഹൃദയം സ്പന്ദിക്കുന്നത് മോദി വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജമ്മുകശ്മിരിൽ കേന്ദ്രം നടപ്പാക്കിയ തീരുമാനങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും.സർക്കാർ തീരുമാനങ്ങളെ കശ്മിർ ജനത പിന്തുണയ്ക്കുന്നു. കശ്മിരിലെ ജനങ്ങളെ ബാധിച്ച ചങ്ങലയാണ് ഇപ്പോൾ പൊട്ടിച്ചെറിഞ്ഞത് മോദി ഐ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കശ്മീരിൽ സർക്കാർ സ്വീകരിച്ച പുതിയ നടപടികളെ എതിർത്തവരെ നോക്കൂ- പതിവ് തൽപരകക്ഷികൾ, രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ആഗ്രഹിക്കുന്നവർ, ഭീകരവാദത്തിന് പിന്തുണ നൽകുന്നവർ, പ്രതിപക്ഷത്തിന്റെ സുഹൃത്തുക്കൾ തുടങ്ങിയവരാണവർ. സർക്കാർ ജമ്മു കശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഉപരിയായി ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോദി വ്യക്തമാക്കി.

370 അനുഛേദം കശ്മിരിലെ ജനതയെ കെട്ടിയിരുന്ന ചങ്ങലയാണ്. ഇപ്പോൾ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞുവെന്നും ഭരണത്തിലേറി 75 ദിവസങ്ങൾ കൊണ്ട് സർക്കാരിന് ഉണ്ടാക്കാനായ നേട്ടങ്ങൾ വ്യക്തമായ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ കശ്മരില്‍ വികസനം വരും. 70 വര്‍ഷം കശ്മീര്‍ ജനത ദുരിതം അനുഭവിച്ചെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചു. വികസനം അവരില്‍ നിന്നും ഒരുപാട് അകലെയായിരുന്നു. ഇനി എല്ലാം മാറുമെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.

Read More >>