ഇനി പ്രതീക്ഷയില്ലെന്ന് ജസ്റ്റിസ് ലോയയുടെ കുടുംബാഗങ്ങള്‍

മുബൈ: സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെകുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി...

ഇനി പ്രതീക്ഷയില്ലെന്ന് ജസ്റ്റിസ് ലോയയുടെ കുടുംബാഗങ്ങള്‍

മുബൈ: സിബിഐ പ്രത്യേക ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെകുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ടതായി കുടുംബാഗങ്ങള്‍.

''കോടതിവിധി തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നില്ല. പല ചോദ്യങ്ങളും ഇപ്പോഴും ഉത്തരമില്ലാതെ നിലനില്‍ക്കുകയാണ്''- ലോയയുടെ അമ്മാവന്‍ ശ്രീനിവാസ് ലോയ പറയുന്നു. സ്വതന്ത്ര അന്വേഷണം നടന്നിരുന്നെങ്കില്‍ നന്നായിരുന്നു. ഇക്കാര്യത്തില്‍ ഇനി തങ്ങള്‍ക്ക് പ്രതീക്ഷയില്ല. മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നം ഏറ്റെടുത്തെങ്കിലും ഒരു ഫലവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോയയുടെ സഹോദരി അനുരാധ ബിയാനിയും പ്രതീക്ഷ നഷ്ടപെട്ടതായി പറഞ്ഞു.

അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും മുന്‍പുണ്ടായിരുന്ന സംശയങ്ങള്‍ ദൂരികരിക്കപെട്ടെന്നും പറഞ്ഞ് ലോയയുടെ മകന്‍ അനുജ് മുന്‍പ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെകുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഏഴു ഹര്‍ജികളാണ് സുപ്രീംകോടതി ലഭിച്ചത്. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് പരാമര്‍ശിച്ചാണ് സുപ്രീംകോടതി ഹര്‍ജികള്‍ തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ലോയയുടെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റൊരു കോടതിയും പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

2014ല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെട്ട സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെയാണ് 48 കാരനായ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു മരണം. രേഖകള്‍ പ്രകാരം ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ലോയ മരിച്ചത്. അതില്‍ അസ്വോഭാവികമായി ഒന്നും തന്നെയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

Story by
Next Story
Read More >>