അസാം പൗരത്വ കണക്കെടുപ്പ്: രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് മമതാ ബാനര്‍ജി

Published On: 31 July 2018 2:30 PM GMT
അസാം പൗരത്വ കണക്കെടുപ്പ്: രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: അസാമിലെ പൗരത്വ കണക്കെടുപ്പിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത് രാജ്യത്ത് ചോരപ്പുഴ ഒഴുക്കുമെന്നും ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ പരിപാടിയിലായിരുന്നു മമതയുടെ വാക്കുകള്‍.

പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 40 ലക്ഷം പേര്‍ അസാമില്‍ എങ്ങനെ ജീവിക്കും? എങ്ങനെ ഭക്ഷണവും താമസവും ലഭിക്കും.
ഇത്രയും കാലം വോട്ട് ചെയ്ത 40 ലക്ഷത്തോളം ജനങ്ങളാണ് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാകാന്‍ പോകുന്നതെന്ന് മമത പറഞ്ഞു.

നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ മമതയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ പ്രതികരിച്ചത്. . മമത ബാനര്‍ജിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും വോട്ടിനായി രാജ്യ സുരക്ഷയെ വരെ വിട്ടു വീഴ്ച ചെയ്യാന്‍ മമത തയ്യാറാകുമെന്ന് അമിത് ഷാ പറഞ്ഞു.

എന്‍.ആര്‍.സിയുടെ അന്തിമ പട്ടികയില്‍ നിന്നും ഒരു ഇന്ത്യക്കാരനും പുറത്താകില്ല.. സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യക്കാരുടെ മനുഷ്യാവകാശത്തിനാണ് പ്രാധാന്യമെന്നും അമിത്ഷാ വ്യക്തമാക്കി.

Top Stories
Share it
Top