ജയിലില്‍ വളര്‍ന്ന ഈ താടി ഓർമ്മയാണ്; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

15 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ ചുരുങ്ങിയത് ആറെണ്ണം എങ്കിലും വിജയിച്ചാല്‍ മാത്രമേ അഞ്ചു മാസം മുന്നെ അധികാരത്തിലേറിയ ബിജെപിക്ക് തുടരാനാവൂ. ഇതോടെ പ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത്തവണയും കോൺ​ഗ്രസിൻെറ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡി.കെ ശിവകുമാറാണ്.

ജയിലില്‍ വളര്‍ന്ന ഈ താടി ഓർമ്മയാണ്; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

കര്‍ണ്ണാടകയില്‍ അട്ടിമറി നടത്തി ഭരണം പിടിച്ച ബിജെപിയെ പുറത്താക്കുനുള്ള അവസന അവസരമായാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. 15 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ ചുരുങ്ങിയത് ആറെണ്ണം എങ്കിലും വിജയിച്ചാല്‍ മാത്രമേ അഞ്ചു മാസം മുന്നെ അധികാരത്തിലേറിയ ബിജെപിക്ക് തുടരാനാവൂ. ഇതോടെ പ്രചാരപ്രവര്‍ത്തനങ്ങള്‍ക്ക് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത്തവണയും കോൺ​ഗ്രസിൻെറ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡി.കെ ശിവകുമാറാണ്. അദ്ദേഹം ന്യൂസ് 18ന് നൽകിയ അഭിമുഖം.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണ്ണാടകയിലെ കോൺ​ഗ്രസിൻെറ സാദ്ധ്യതകൾ എന്തൊക്കെ?

ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അധികാരത്തില്‍ നിന്നും ബിജെപി തുടച്ചു നീക്കുപ്പെടും. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ കടുത്ത നിരാശയിലാണ്. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വളരേയധികം മോശമാണ്. ഇവിടെ ഇനിയും ഒരു ഓപ്പറേഷന്‍ ലോട്ടസ് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ ജനങ്ങള്‍ അവരെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ സംസ്ഥാനത്തെ ഓരോ കച്ചവടക്കാരെയും സാധാരണക്കാരെയും ബാധിച്ചിട്ടുണ്ട്. ഇതിനോടുള്ള പ്രതിഷേധം വോട്ടവകാശം ശരിയായി വിനിയോഗിച്ചാവും അവര്‍ പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ നിയമ നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയ ബിഎസ് യെദ്യൂരപ്പ പറഞ്ഞതിനോടുള്ള പ്രതികരണം?

ഇക്കാര്യം ഒരു പാര്‍ട്ടി മീറ്റിങ്ങില്‍ അദ്ദേഹം തന്നെ സമ്മതിച്ചതാണ്. ഒരു മുന്‍ മന്ത്രി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായി ഒരു എംഎല്‍എ പോലും ആരോപിച്ചിരുന്നു. എന്നിട്ട് എന്തു സംഭവിച്ചു?. ഇതിനെതിരെ ആദായ നികുതി വകുപ്പ് ഒരു കേസുപോലും എടുത്തിട്ടില്ല. അവരിപ്പോള്‍ പറയുന്നത് അപകീര്‍ത്തി കേസ് നല്‍കുമെന്നാണ്. ഞങ്ങള്‍ ഭീരുക്കളല്ല. എല്ലാം നിയമ പരമായി തന്നെ നേരിടും.

ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ജനസമ്മതി കൂടിയിട്ടുണ്ടോ?. കര്‍ണ്ണാടകയുടെ രാഷ്ട്രീയ ചാണന്‍ എന്ന വിശേഷണത്തോടുള്ള പ്രതികരണം?

എനിക്കറിയില്ല, സുഹൃത്തുക്കള്‍ പലതരത്തിലുള്ള വിശേഷണങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഞാന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. എനിക്കെന്റെ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതു വലുതായാലും ചെറുതായാലും. എത്ര പ്രതിസന്ധിയായലും കൈകാര്യം ചെയ്യണം. ഇപ്പോൾ എന്റെ ആരോഗ്യം അത്ര നല്ലതല്ല, പക്ഷേ എന്റെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ട്. അതെൻെറ കടമയാണ്.

അറസ്റ്റിനുശേഷം നിങ്ങൾ കൂടുതൽ ശക്തനാണെന്ന് തോന്നുന്നു ?.

കര്‍ണ്ണാടകയിലെ ജനങ്ങള്‍ എന്നെ കാണാന്‍ തുടങ്ങിയിട്ട് 35 വര്‍ഷത്തിലേറെയായി. അവർ എന്നെ ഒരിക്കലും വ്യത്യസ്തനായ ഒരാളായി പരിഗണിച്ചിട്ടില്ല, അവർ എന്നെ ഒരു തൊഴിലാളിയായിട്ടാണ് കണ്ടിട്ടുള്ളത്. അത്ര ആഴത്തിൽ അവർക്കെന്നെ അറിയാം. ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് അവര്‍ക്കറിയാം. എനിക്ക് സംഭവിച്ചത് അവരുടെ കുടുംബത്തിന്, സഹോദരന് സംഭവിച്ചതായാണ് അവര്‍ കരുതുന്നത്. ഞാന്‍ എഡിയുടെ കസ്റ്റഡിയിലായപ്പോള്‍ ഈ അനുകമ്പയാണ് അവര്‍ എന്നോട് കാണിച്ചത്. ആതൊന്നും അധികാരം ഉപയോഗിച്ച് നേടിയതല്ല. അവര്‍ എന്നോട് കാണിച്ച സ്‌നേഹമാണ്. അവര്‍ എന്നെ ഉപദ്രവിച്ചതായി ജനങ്ങള്‍ക്കറിയാം.

ജയിലില്‍ വെച്ചു വളര്‍ന്ന താടിയുമായാണ് താങ്കളെ കാണപ്പെടുന്നത്. ഇതൊരു ബഹുമതിയാണോ. സഹതാപത്തിന് വേണ്ടിയാണോ, അതോ ജനങ്ങളോടുള്ള ഓര്‍മ്മപ്പെടുത്തലാണോ?

ഇത് അവര്‍ക്ക് മാത്രമുള്ള ഓര്‍മ്മപ്പെടുത്തലല്ല, എനിക്ക് കൂടെയുള്ളതാണ്. ഓരോ ദിവസവും എന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ എന്തുകൊണ്ടാണ് എനിക്ക് ഈ താടി ഉള്ളതെന്ന് എനിക്ക് ഓര്‍മ്മ വരണം. ഞാന്‍ എന്തിന് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടു. ആരാണ് എന്നെ അഴിക്കുള്ളിലാക്കിയത്. എന്റെ 'സുഹൃത്തുക്ക'ളെ ഞാന്‍ മറയ്ക്കില്ല. അവരെ ഓർക്കുകയും എനിക്കായി ആസൂത്രണം ചെയ്യുകയും വേണം.

നിങ്ങളുടെ കുടുംബാംഗങ്ങളെയും ഇപ്പോൾ വിളിപ്പിച്ചു?

അതിൽ നിന്ന് ഒരു രാഷ്ട്രീയ പ്രശ്നവും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവര്‍ കോടതിയെ സമീപിക്കും. എനിക്കെതിരായ മറ്റൊരു കേസിനും യെഡിയൂരപ്പ സിബിഐക്ക് അനുമതി നൽകിയിട്ടുണ്ട്. എതു സമയത്തായാലും ഞാന്‍ കാത്തിരിക്കുകയാണ്. ഈ മാസം അഞ്ചിന് ശേഷം (പോളിംഗ് ദിവസം) ... അതുവരെ അവർ ഒന്നും ചെയ്യില്ല. എന്തായാലും ഞാൻ എല്ലാത്തിൽ നിന്നും ഞാൻ പുറത്തു വരും.

എന്തുകൊണ്ടാണ് ഡി.കെ ശിവകുമാറിനെ ഒറ്റപ്പെടുത്തുന്നത്?

കൂടുതൽ ശക്തി, കൂടുതൽ ശത്രുക്കൾ. ഞാൻ അവർക്ക് ഭീഷണിയാണെന്ന് അവർ (ബിജെപി) കരുതുന്നു, അതിനാൽ അവർ എന്നെ ലക്ഷ്യമിടുന്നു.

മഹാരാഷ്ട്രയിൽ സംഭവിച്ചതിന്റെ ആവർത്തനം കർണാടക കാണുമോ? ഇതിനകം ഒരു 'ഓപ്പറേഷൻ ലോട്ടസ്' എന്നതിനെക്കുറിച്ച് സംസാരമുണ്ട്?

തെരഞ്ഞെടുപ്പ് ഫലം (ഡിസംബർ 9) പുറത്തു വന്നതിന് ശേഷം നമുക്കിതിനെക്കുറിച്ച് സംസാരിക്കാം.

കോണ്‍ഗ്രസിലെ പല നേതാക്കളും പലതട്ടാണ്. വിഭാഗീയത പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമോ?

ഒരു വ്യക്തിയേയും ഇവിടെ കണക്കാക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. പാർട്ടിയുടെ തത്വശാസ്ത്രവും പ്രത്യയശാസ്ത്രവുമാണ് കണക്കാക്കുന്നത്.

Read More >>