തൂത്തുകുടി വെടിവയ്പ്പ്; ന്യായീകരിച്ച് പളനി സ്വാമി, പ്രതിഷേധിച്ച സ്റ്റാലിന്‍ അറസ്റ്റില്‍

Published On: 2018-05-24 09:00:00.0
തൂത്തുകുടി വെടിവയ്പ്പ്; ന്യായീകരിച്ച് പളനി സ്വാമി, പ്രതിഷേധിച്ച സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: തൂത്തുകുടിയില്‍ സ്റ്റര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഇ.കെ പളനിസ്വാമി. പൊലീസ് സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് വെടിവച്ചതെന്നും സമരത്തിനു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹിക വിരുദ്ധരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം ഉണ്ടയാല്‍ പ്രതിരോധിക്കുക എന്നത് സ്വാഭാവികമാണ്. ഇതാണ് പൊലീസും ചെയ്തത് , പളനിസ്വാമി പറഞ്ഞത്.

സംഭവത്തില്‍ തമിഴ്‌നാട് സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പുറത്ത് സംഘര്‍ഷമുണ്ടായി. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തു.

സ്റ്റര്‍ലെറ്റ് ചെമ്പു കമ്പനി അടച്ചു പൂട്ടാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. കമ്പനിക്കുള്ള വൈദ്യുത വിതരണം നിര്‍ത്തലാക്കാനും ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. പ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ട് വേദാന്താ ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയും ബോര്‍ഡ് തള്ളി.

Top Stories
Share it
Top