തൂത്തുക്കുടി വെടിവെപ്പ്: ഉത്തരവിട്ടത് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍- എഫ് ഐ ആര്‍

Published On: 29 May 2018 5:30 AM GMT
തൂത്തുക്കുടി വെടിവെപ്പ്: ഉത്തരവിട്ടത് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍- എഫ് ഐ ആര്‍

മധുരൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെന്ന് എഫ്‌ഐആര്‍. മൂന്ന് എഫ്‌ഐആറുകളിലും പറയുന്നത് പ്രതിഷേധക്കാര്‍ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന വിധത്തില്‍ അക്രമം അഴിച്ചുവിട്ടുവെന്നാണ്. എന്നാല്‍ പ്രക്ഷോഭകര്‍ എഫ്‌ഐആര്‍ റിപോര്‍ട്ടിലെ ആരോപണം നിഷേധിച്ചു.

മാരകായുധങ്ങളുമായി പതിനായിരത്തോളം പ്രക്ഷോഭകര്‍ കലക്ടറേറ്റ് ഉപരോധിക്കുന്നുവെന്ന സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ശേഖറിന്റെ പരാതിയിലാണ് തൂത്തുക്കുടി സിപ്‌കോട്ട് പോലീസ് സ്‌റ്റേഷന്‍ എഫ്‌ഐആര്‍ തയ്യാറാക്കിയത്. പ്രക്ഷോഭകരുടെ കയ്യില്‍ പെട്രോള്‍ ബോംബുണ്ടായിരുന്നെന്നും അവര്‍ വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങളെയും പോലീസുകാരെയും ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

Top Stories
Share it
Top