ഒരാളുടെ സന്തോഷത്തിനായി വെള്ളം നിറച്ചപ്പോൾ നിരവധിപേരാണ് ദുരിതമനുഭവിക്കുന്നത് ; മോദിയുടെ ജന്മദിനാഘോഷത്തില്‍ പ്രതികരണവുമായി മേധാ പട്കര്‍

അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയർത്തിയതു കാരണം ആയിരക്കണക്കിനു മനുഷ്യരെ വെള്ളത്തിൽ മുക്കിയെന്ന് മേധ പട്കർ പറഞ്ഞു.

ഒരാളുടെ സന്തോഷത്തിനായി വെള്ളം നിറച്ചപ്പോൾ നിരവധിപേരാണ്  ദുരിതമനുഭവിക്കുന്നത് ; മോദിയുടെ ജന്മദിനാഘോഷത്തില്‍ പ്രതികരണവുമായി മേധാ പട്കര്‍

ന്യൂഡൽഹി:നർമദ സരോവർ അണക്കെട്ട് നിറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 69ാം പിറന്നാൾ ആഘോഷിച്ചതിനെ വിമർശിച്ച് സാമൂഹ്യ പ്രവർത്തക മേധാ പട്കർ രംഗത്ത്. അണക്കെട്ടിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയർത്തിയതു കാരണം ആയിരക്കണക്കിനു മനുഷ്യരെ വെള്ളത്തിൽ മുക്കിയെന്ന് മേധ പട്കർ പറഞ്ഞു.

ഉത്സവം പോലെയാണു പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിച്ചത്. ജന്മദിനാഘോഷത്തിനു മുന്നോടിയായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തി. ഇതിന്റെ അനന്തരഫലം അനുഭവിച്ച ജനങ്ങൾ പുനരധിവാസത്തിനു കേഴുകയാണ്. ഗുജറാത്ത് സർക്കാർ അണക്കെട്ടിലെ ജലനിരപ്പ് കൂട്ടിയതോടെ മധ്യപ്രദേശിലെ ധർ, ബർവാനി, അലിരാജ്പുർ ജില്ലകളിലെ 192 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടുവെന്നും ഇവർ പറഞ്ഞു. മോദി ഉൽഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടായ സർദാർ സരോവറിലെ ജലനിരപ്പ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 138.68 മീറ്ററായി ഉയർത്തിയത്.

ഒക്ടോബർ 15ന് ഡാം പൂർണമായും നിറയ്ക്കുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നത്. പിന്നീട് സെപ്തംബർ 30ആക്കി അവസാനം 17ലേക്ക് അതായത് മോദിയുടെ പിറന്നാൾ ദിനത്തിലേക്ക് മാറ്റി. ഇത് ഗുജറാത്ത് സർക്കാരിനു പറ്റിയ വീഴ്ചയാണ്. ഭരണഘടന ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ഇവർ . ഒരാളുടെ സന്തോഷത്തിനായി വെള്ളം നിറച്ചപ്പോൾ ആയിരക്കണക്കിനു പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതമുനുഭവിക്കുന്നത് മേധ ആരോപിച്ചു.

അണക്കെട്ടു മൂലം ദുരിതമനുഭവിക്കുന്നവർക്കു നഷ്ടപരിഹാരം നൽകുന്നതിലുണ്ടായ വീഴ്ചയും അവർ വിമർശിച്ചു. നഷ്ടപരിഹാരം നൽകമമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചു.ഗുജറാത്ത് 1,857 കോടി രൂപ നൽകണമെന്നു മധ്യപ്രദേശ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സർക്കാർ കാര്യങ്ങളെല്ലാം കുഴപ്പത്തിലാക്കി. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയായെന്നു ചൗഹാൻ സർക്കാർ തെറ്റായ സത്യവാങ്മൂലം നൽകി. അർഹരായ കുടുംബങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും ഇതു കാരണം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് തടസ്സമായി അവർ പറഞ്ഞു.

Read More >>