ബുരാരിയില്‍ മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Published On: 13 July 2018 10:45 AM GMT
ബുരാരിയില്‍ മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

വെബ്ഡസ്‌ക്: ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നെ ബുരാരിയില്‍ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. പൂട്ടികിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ബ്രിബാലിനെയാണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസുകാരോട് നാട്ടുകാര്‍ പറയുന്നതിങ്ങനെ, ഉച്ചക്ക് പ്രദേശത്തെ പൂട്ടിയിട്ട വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ബ്രിബാലിനെയും കുട്ടാളിയേയും അപ്രതീക്ഷിതമായി വിട്ടിലെത്തിയ വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അലാറം മുഴക്കി ആളുകളെ വിവരമറിയിച്ചു. എന്നാല്‍ മേല്‍ക്കൂരയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബ്രിബാല്‍ കോണി പടിയില്‍ നിന്നും വീണു. പിന്നീട് നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top Stories
Share it
Top