ആർമി മേജറിന്റെ ഭാര്യയെ കഴുത്തറുത്തു കൊല ചെയ്തു: ദൂരുഹത 

Published On: 2018-06-23 15:30:00.0
ആർമി മേജറിന്റെ ഭാര്യയെ കഴുത്തറുത്തു കൊല ചെയ്തു: ദൂരുഹത 

ന്യൂഡൽഹി: ആര്‍മി മേജറിന്റെ ഭാര്യയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. ദക്ഷിണ പടിഞ്ഞാറന്‍ ന്യൂഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കണ്‍റോണ്‍മെന്റ് ഭാഗത്തിനടുത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മുപ്പത് വയസ്സുള്ള മേജറുടെ ഭാര്യ ഫിസിയോതെറപ്പിക്കു വേണ്ടി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഡൽഹി കന്റോണ്മെന്റിലെ ആശുപത്രിയിലേക്കാണു പോയത്. വീട്ടിൽ നിന്നിറങ്ങി ഏതാനും മണിക്കൂറിനകം കൊലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കന്റോണ്മെന്റ് മെട്രോ സ്റ്റേഷനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഔദ്യോഗിക വാഹനത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തിരികെ കൊണ്ടു പോകാൻ ഡ്രൈവറെത്തിയപ്പോൾ ഫിസിയോതെറപ്പി സെഷന് ഇവരുണ്ടായിരുന്നില്ലെന്നു വിവരം ലഭിക്കുകയായിരുന്നു. തുടർന്നു മേജറെ വിവരമറിയിച്ചു. അന്വേഷണത്തിനിടെയാണു മൃതദേഹം കണ്ടെത്തിയത്. മുപ്പതുകാരിയായ ഇവരുടെ ദേഹത്തു കൂടെ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ദേഹത്തിലൂടെ വാഹനം കയറ്റിയതാകാമെന്നാണു പൊലീസ് നൽകുന്ന വിവരം.

ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലിറങ്ങിയതിനു ശേഷം മറ്റൊരു കാറിൽ ഇവർ പോകുന്നതും കണ്ടവരുണ്ട്. സംഭവത്തിനു പിന്നിൽ ആരാണെന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ തെളിവിനായി ഇവരുടെ ഫോണിൽ വന്ന കോളുകൾ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

Top Stories
Share it
Top