ഇംപീച്ച്‌മെന്റ് നീക്കത്തിലൂടെ പ്രതിപക്ഷം ആത്മഹത്യ ചെയ്‌തെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Published On: 2018-04-23 06:45:00.0
ഇംപീച്ച്‌മെന്റ് നീക്കത്തിലൂടെ പ്രതിപക്ഷം ആത്മഹത്യ ചെയ്‌തെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലൂടെ കോണ്‍ഗ്രസ്സ് 'ആത്മഹത്യ' ചെയ്തിരിക്കുകയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രതിപക്ഷം സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുട പ്രതികരണം.

അത്തരത്തിലൊരു നോട്ടീസുമായി മുമ്പോട്ടു പോവാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് യാതൊരു കാരണവും ഇല്ലായിരുന്നു. ജുഡിഷ്യറിയെ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡുവിന്റെ തീരുമാനം ഏറ്റവും ഉചിതമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


Top Stories
Share it
Top