കനത്ത കാറ്റും മഴയും വടക്കെ ഇന്ത്യയില്‍ 38 മരണം

ന്യൂഡല്‍ഹി: കനത്ത കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 38 മരണം. ഝാര്‍ഖണ്ഡ്‌, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കാറ്റ് താണ്ഡവമാടിയത്....

കനത്ത കാറ്റും മഴയും വടക്കെ ഇന്ത്യയില്‍ 38 മരണം

ന്യൂഡല്‍ഹി: കനത്ത കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 38 മരണം. ഝാര്‍ഖണ്ഡ്‌, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കാറ്റ് താണ്ഡവമാടിയത്. ഝാര്‍ഖണ്ഡില്‍
12 പേരും ഉത്തര്‍ പ്രദേശില്‍ 6പേരും ബീഹാറില്‍ 17 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ അഞ്ച് പേരും മരിച്ചു. സംഭവ സ്ഥലത്ത് ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ബുധനാഴ്ച മുതല്‍ ആറ് ദിവസം കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More >>