കോൺ​ഗ്രസിനെ പരിഹസിച്ച് ശിവരാജ് സിങ് ചൗഹാന്‍; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് മാറ്റി കോണ്‍ഗ്രസ് (പിഎംപി) എന്നാക്കണം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്ത്യന്‍...

കോൺ​ഗ്രസിനെ പരിഹസിച്ച് ശിവരാജ് സിങ് ചൗഹാന്‍; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് മാറ്റി കോണ്‍ഗ്രസ് (പിഎംപി) എന്നാക്കണം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് മാറ്റി കോണ്‍ഗ്രസ് പിഎംപി എന്നാക്കണമെന്നാണ് ചൗഹാന്‍ ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളാണ് പഞ്ചാബ്, മിസോറാം, പുതുച്ചേരി എന്നിവ. ഇതിന്റെ ചുരുക്കപ്പേരാണ് പിഎംപി.

222 ല്‍ 112 സീറ്റു നേടി അധികാരത്തിലേക്ക് കുതിക്കുകയാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയുമാണ് ബിജെപി എന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവര്‍ക്ക് ആരുടെയും സഹായത്തിന്റെ ആവശ്യമില്ല.

അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട കോണ്‍ഗ്രസിന് 122 സീറ്റുകളാണുണ്ടായിരുന്നത്. അവിടെനിന്നാണ് 70 എന്ന നിലയിലേക്ക് കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായത്. ജെഡിഎസിനാകട്ടെ കഴിഞ്ഞ നിയമസഭയിലും ഈ നിയമസഭയിലും 40 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.

Story by
Read More >>