ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ചരിത്രത്തിലേറ്റവും കുറവ് സീറ്റില്‍ മത്സരിക്കാനൊരുങ്ങി സി.പി.എം

Published On: 2018-04-05 08:30:00.0
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ചരിത്രത്തിലേറ്റവും കുറവ് സീറ്റില്‍ മത്സരിക്കാനൊരുങ്ങി സി.പി.എം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. മുപ്പത്തിയഞ്ചോളം വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ സി.പി.എം കേവലം 351 സീറ്റുകളില്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. ബംഗാളിന്റെ ചരിത്രത്തിലാദ്യമായാണ് സി.പി.എം പ്രദേശിക തെരഞ്ഞെടുപ്പില്‍ ഇത്രയും കുറവ് സീറ്റുകളില്‍ മത്സരിക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചത് (1614) ബംഗാളില്‍ സ്വാധീനം വര്‍ധിച്ച ബി.ജെ.പി സി.പി.എമ്മിനെ മറികടന്ന് രണ്ടാമത് നില്‍ക്കുന്നു.1143 പത്രികകള്‍ ബി.ജെ.പി സമര്‍പ്പിച്ചു. സംസ്ഥാനത്താകെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കേ തിങ്കളാഴ്ചയാണ് പത്രികാ സമര്‍പ്പണം ആരംഭിച്ചത്.

Top Stories
Share it
Top