ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനം: പ്രധാനമന്ത്രി

Published On: 2018-07-20 03:00:00.0
ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി സര്‍ക്കാരിന്റെ ആദ്യ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോക്സഭ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിവസമാണ്. സമഗ്രവും സ്വതന്ത്രവുമായ ഒരു ചര്‍ച്ചയ്ക്ക് എന്റെ സഹപ്രവര്‍ത്തകര്‍ ഇന്നത്തെ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോടും ഭരണഘടനാ ശില്‍പികളോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്- പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭ പരിഗണിക്കും. എന്നാല്‍ അവിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട് . 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല.<

>
Top Stories
Share it
Top