ആളില്ലാ ലെവല്‍ക്രോസില്‍ സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 13 മരണം

Published On: 2018-04-26 03:45:00.0
ആളില്ലാ ലെവല്‍ക്രോസില്‍ സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 13 മരണം

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ സ്‌കൂള്‍ബസ്സില്‍ ഇടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഗൊരഖ്പൂരില്‍ നിന്നും സിവാനിയിലേക്ക് പോവുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ ബസ്സില്‍ സംഭവസമയം 25 പേരുണ്ടായിരുന്നെന്നാണ് വിവരം.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Top Stories
Share it
Top