സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ട്രാന്‍സ്ജന്റേഴ്സ് റാലി

Published On: 2018-04-24 04:45:00.0
സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ട്രാന്‍സ്ജന്റേഴ്സ് റാലി

കൊല്‍ക്കത്ത: ട്രാന്‍സ്ജന്റേഴ്സിന്റെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 150 ലേറെ ട്രാന്‍സ്ജന്റേഴ്സ് കൊല്‍ക്കത്ത ഫൈനാന്‍സ് അക്കാദമിക്കു സമീപം റാലി സംഘടിപ്പിച്ചു.

നേരത്തെ ഏപ്രില്‍ 15ന് ട്രാന്‍സ്ജന്റേഴ്സ് ഡേ ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ക്ക് തുടങ്ങിയ പ്രതിഷേധ പരിപാടികളുടെ സമാപനമായാണ് ഞായറാഴ്ച റാലി സംഘടിപ്പിച്ചതെന്ന് ട്രാന്‍സ്ജന്റേഴ്സ് അസോസിയേഷന്‍ മെമ്പര്‍ റാണിജിത സിന്‍ഹ പറഞ്ഞു.

സര്‍ക്കാരുകള്‍ ഇതിനുവേണ്ടി മുന്‍കൈയ്യെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top