'നീതിക്കായി കോടതിയില്‍ കാത്തു നിൽക്കാനാവില്ല': ജയബച്ചനെ പിന്തുണച്ച് തൃണമൂൽ എംപി മിമി ചക്രബർത്തി

ഹൈദരാബാദിൽ 26കാരായായ വനിത മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നും മിമി പറഞ്ഞു.

ന്യൂഡല്‍ഹി: തെലങ്കാനയിൽ വനിതാ മൃഗഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പൊതുജനത്തിനു മുന്നിൽ കൊണ്ടുവന്ന് പരസ്യമായി തല്ലിക്കൊല്ലണമെന്ന് പറഞ്ഞ സമാജ് വാദി പാർട്ടി എംപി ജയാ ബച്ചനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി.

ജയയുടെ പ്രസ്താവനയോട് യോജിക്കുന്നു, ബലാത്സംഗം ചെയ്യുന്നവരെ സുരക്ഷിതമായി ജയിലിൽ എത്തിച്ച് നീതിക്കായി കാത്തു നിൽക്കണമെന്ന് കരുതുന്നില്ലെന്നും അതിവേഗ ശിക്ഷയാണ് ആവശ്യമെന്നും മിമി പറഞ്ഞു. ഹൈദരാബാദിൽ 26കാരിയായ വനിത മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നും മിമി പറഞ്ഞു.

ബലാത്സംഗങ്ങളെ പ്രതിരോധിക്കാൻ ശ്കതമായ നിയമ നിർമ്മാണം വേണമെന്ന് മിമി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരോടും മിമി അഭ്യർത്ഥിച്ചു.

രാജ്യത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ലെന്നും സർക്കാരിന് ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട സമയമാണിതെന്നും ജയബച്ചൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.

തെലങ്കാനയിൽ 26കാരിയായ മൃഗഡോക്ടറെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതികളെ ഡിസംബർ 31 നു മുമ്പ് തൂക്കിലേറ്റണമെന്നായിരുന്നു എഐഎഡിഎംകെ പാർട്ടി എംപി വിജില സത്യാനന്ദിന്റെ പ്രതികരണം. കേസ് പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നിയമങ്ങൾ കൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പീഡനകേസുകൾക്കെതിരായി കൂട്ടായുള്ള പ്രതിരോധം ഉയർന്ന് വരണമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read More >>