സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പോവാതെ പശുവിനെ കറന്ന് ജീവിക്കൂ, ത്രിപുരയിലെ യുവാക്കളോട് മുഖ്യന്റെ ഉപദേശം

അഗര്‍ത്തല: മഹാഭാരത കാലത്തെ ഇന്റര്‍നെറ്റും ലോക സുന്ദരിയും കഴിഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ വാര്‍ത്ത....

സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പോവാതെ പശുവിനെ കറന്ന്  ജീവിക്കൂ, ത്രിപുരയിലെ യുവാക്കളോട് മുഖ്യന്റെ ഉപദേശം

അഗര്‍ത്തല: മഹാഭാരത കാലത്തെ ഇന്റര്‍നെറ്റും ലോക സുന്ദരിയും കഴിഞ്ഞ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ വാര്‍ത്ത. സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ നടക്കാതെ പശുവിന്റെ പാല് വിറ്റും മുറുക്കാം കട നടത്തിയും ജീവിക്കണമെന്നാണ് ത്രിപുര യുവതയോട് മുഖ്യന്റെ ഉപദേശം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'' എല്ലാ വീട്ടിലും പശുക്കളുണ്ട്. പിന്നെന്തിനാണ് സര്‍ക്കാര്‍ ജോലിക്ക് പിന്നാലെ പോകുന്നത്. പശുവിന്‍ പാലിന് ലിറ്ററിന് 50 രൂപ ലഭിക്കും. ഇങ്ങനെ 10 വര്‍ഷം കഴിഞ്ഞാല്‍ ബിരുദധാരിക്ക് 10 ലക്ഷം സമ്പാദിക്കാം''. ഇതായിരുന്നു ബിപ്ലബ് കുമാറിന്റെ പ്രസ്താവന.

ഇനി പശു വളര്‍ത്തലില്‍ വിജയിക്കാത്തവര്‍ക്കായി പാന്‍ മസാലക്കട തുറക്കാനും ബിപ്ലബ് ഉപദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്ന് യുവാക്കള്‍ ജീവിതം കളയുകയാണ്. സ്വയം തൊഴിലിന് ശ്രമിക്കുകാണ് വേണ്ടത്. പാന്‍മസാല കട തുറക്കുകയാണെങ്കില്‍ അഞ്ച് ലക്ഷം രൂപ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാമായിരകുന്നുവെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. പഠിച്ച യുവാക്കളുടെ പദവിക്ക് ചേരില്ലെന്ന തോന്നലിലാണ് ഇവര്‍ കൃഷിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>