മുതിര്‍ന്ന സി.പി.എം നേതാവ് കൊല്ലപ്പെട്ടു; ത്രിപുരയില്‍ ഇന്ന് ഹര്‍ത്താല്‍

വെബ്ഡസ്‌ക്: വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ മുതിര്‍ന്ന സി.പി.എം നേതാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മേഖലയില്‍ ഇന്ന് 12 മണിക്കൂര്‍...

മുതിര്‍ന്ന സി.പി.എം നേതാവ് കൊല്ലപ്പെട്ടു; ത്രിപുരയില്‍ ഇന്ന് ഹര്‍ത്താല്‍

വെബ്ഡസ്‌ക്: വടക്കന്‍ ത്രിപുരയിലെ പാനിസാഗറില്‍ മുതിര്‍ന്ന സി.പി.എം നേതാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മേഖലയില്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് തപാസ് സുത്രധാര്‍ (58) കൊല്ലപ്പെട്ടത്.

അജ്ഞാതര്‍ ഇദ്ദേഹത്തെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്നത് തപാസിന്റെ വസതിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജാന്‍ ദര്‍ പ്രതികരിച്ചു. കൊലപാതകത്തിന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Story by
Next Story
Read More >>