ത്രിപുരയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ആറുമരണം; 3000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു 

Published On: 21 May 2018 9:30 AM GMT
ത്രിപുരയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; ആറുമരണം; 3000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു 

അഗര്‍ത്തല: കനത്ത മഴയെത്തുടര്‍ന്ന് ത്രിപുരയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ആറുപേര്‍ മരിച്ചു. 3000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ നാലു ദിവസങ്ങളിലായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.

മൂന്നു നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് തലസ്ഥാനമായ അഗര്‍ത്തലയിലെ ഏതാനും പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വടക്കന്‍ ത്രിപുരയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മേഖലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപോര്‍ട്ട്.

അസം-അഗര്‍ത്തല ദേശീയപാതയുടെ ഒരു ഭാഗവും വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. 36 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Top Stories
Share it
Top