തുടര്‍ച്ചയായ അബദ്ധങ്ങള്‍; ബിപ്ലബ് ദേബിനെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു  

Published On: 30 April 2018 3:45 AM GMT
തുടര്‍ച്ചയായ അബദ്ധങ്ങള്‍; ബിപ്ലബ് ദേബിനെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു  

ഗുവാഹത്തി: തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ക്കു പിന്നാലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നേരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മെയ് രണ്ടിനായിരിക്കും ബിപ്ലബ് ദേബ് മോദിയെ കാണുകയെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അറിയിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ബിപ്ലബിനെ കണ്ട് ചര്‍ച്ച നടത്തും.

ത്രിപുര മുഖ്യമന്ത്രിയായി കഴിഞ്ഞ മാസം ചുമതലയേറ്റ ബിപ്ലബ് തുടര്‍ച്ചയായി അബദ്ധപ്രസ്താവനകള്‍ നടത്തിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയതോതില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും മഹാഭാരത കാലത്ത് തന്നെ ഉണ്ടായിരുന്നുവെന്ന പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചു. 1997ല്‍ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഡയാന ഹെയ്ഡനെ ഐശ്വര്യ റായിയുമായി താരതമ്യം ചെയ്തും ബിപ്ലവ് വിവാദത്തില്‍ പെട്ടു. മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരരുതെന്നും പകരം സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് അത് ആകാമെന്നതുമാണ് ബിപ്ലബിന്റെ ഏറ്റവും ഒടുവിലത്തെ അബദ്ധപ്രസ്താവന. ഇതോടെയാണ് ബിപ്ലബിനെ വിളിച്ചുവരുത്താനുള്ള മോദിയുടെ തീരുമാനം.

Top Stories
Share it
Top