ടിആര്‍എസ് എംപിയുടെ മകന്‍ പീഡിപ്പിച്ചതായി 11 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പരാതി

Published On: 4 Aug 2018 9:15 AM GMT
ടിആര്‍എസ് എംപിയുടെ മകന്‍ പീഡിപ്പിച്ചതായി 11 നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ പരാതി

നിസാമബാദ്: 11 നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് തെലങ്കാനയിലെ ലോക്‌സഭാംഗത്തിന്റെ മകനെതിരെ കേസെടുത്തു. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്‌സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന്‍ സഞ്ജയ്‌ക്കെതിരെയാണ് നിസാമബാദ് പൊലീസിന് കേസെടുത്തത്.

സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കോളേജ് ഉടമയായ സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഢിയെയും വിദ്യാര്‍ഥിനികള്‍ പരാതിയുമായി സമീപിച്ചിട്ടുണ്ട്.

എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എ.സി.പി സ്ഥിരീകരിച്ചു. സഞ്ജയ്‌ക്കെതിരെ ഐ.പി.സി. 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണത്തിന് ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.


Top Stories
Share it
Top