അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് വരനടക്കം വിവാഹ സംഘത്തിലെ ആറുപേര്‍ മരിച്ചു

സാറ്റ്‌ന(മധ്യപ്രദേശ്): കാറും ട്രക്കും കൂട്ടിയിടിച്ച് വരനടക്കം വിവാഹ സംഘത്തിലെ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ പെണ്‍കുട്ടികളാണ്. അമിത...

അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് വരനടക്കം വിവാഹ സംഘത്തിലെ ആറുപേര്‍ മരിച്ചു

സാറ്റ്‌ന(മധ്യപ്രദേശ്): കാറും ട്രക്കും കൂട്ടിയിടിച്ച് വരനടക്കം വിവാഹ സംഘത്തിലെ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ പെണ്‍കുട്ടികളാണ്. അമിത വേഗതയിലെത്തിയ ട്രക്ക് സാറ്റ്‌ന സമീപത്തുവെച്ച് കാറില്‍ ഇടിക്കുകയായിരുന്നെന്ന് സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ അര്‍വിന്ദ് തിവാരി പറഞ്ഞു.

ബ്രിമോഹന്‍ കോള്‍(22), കാര്‍ ഡൈവര്‍ പിന്റു കോള്‍ (30), റിഷിക(15), അങ്കിത(14),പ്രന്‍ജള്‍(13), അമൃത(10) എന്നിവരാണ് മരണപ്പെട്ടത്. കാറില്‍ ഇടിച്ചുകയറിയ ട്രക്ക് ജെസിബി ഉപയോഗിച്ച് വേര്‍പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും ട്രക്ക് ഡൈവര്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>