ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; അമ്മ മക്കള്‍ മുന്നേറ്റ കഴകം

മധുര: തമിഴ്‌നാട്ടില്‍ ശശികലപക്ഷം നേതാവ് ടിടിവി ദിനകരന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്നാണ് പുതിയ...

ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; അമ്മ മക്കള്‍ മുന്നേറ്റ കഴകം

മധുര: തമിഴ്‌നാട്ടില്‍ ശശികലപക്ഷം നേതാവ് ടിടിവി ദിനകരന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരണക്കണക്കിന് അണികളുടെ മുമ്പില്‍ വച്ചായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി പതാകയില്‍ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. എഐഎഡിഎംകെയുടെ രണ്ടില ചിഹ്നത്തിനായി ശ്രമിക്കുമെന്നും എന്നാല്‍ അതുവരെ പ്രഷര്‍ കുക്കറായിരിക്കും പാര്‍ട്ടി ചിഹ്നമെന്നും ദിനകരന്‍ പറഞ്ഞു. മാര്‍ച്ച് ഒന്‍പതിനാണ് ദിനകരന് പ്രഷര്‍ കുക്കര്‍ ചിഹ്നമായി ഉപയോഗിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ നിന്നും മത്സരിച്ച് കഴിഞ്ഞ ഡിസംബറിലാണ് ശശികലയുടെ മരുമകനായ ദികരന്‍ എംഎല്‍എ ആയത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. സിനിമാതാരം കമല്‍ ഹാസന്‍ 'മക്കള്‍ നീതം മയ്യം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെയാണ് ദിനകരനും പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണശേഷം എടപ്പാടി പളനിസ്വാമിയുടെയും ഒ പന്നീര്‍സെല്‍വത്തിന്റെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്ന എഐഎഡിഎംകെ പിന്നീട് ഒന്നിക്കുകയും ദിനകരനെ പുറത്താക്കുകയുമായിരുന്നു.

Story by
Read More >>