'ഹിന്ദുക്കൾ നിങ്ങളെ സഹിക്കുന്നതിന് രാമനോട് നന്ദി പറയുക'; അയോ​ദ്ധ്യയിൽ പ്രതികരിച്ച തസ്ലീമ നസ്‌റിനെതിരെ വിമർശനം

അഭയാർത്ഥിയായ നിങ്ങൾ തങ്ങളുടെ അതിഥിയാണെന്നും അനാവശ്യമായ കാര്യങ്ങളിൽ തലയിടരുതെന്നുമുള്ള മുന്നറിയപ്പാണ് ചിലർ നൽകുന്നത്.

അയോദ്ധ്യവിധിയിൽ പ്രതികരിച്ച ബം​ഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിനെ വിമർശിച്ച് സോഷ്യൽ മീഡിയയിലെ വലതുപക്ഷ ചിന്താ​ഗതിക്കാർ. താനാണ് ജഡ്ജിയെങ്കില്‍ അയോദ്ധ്യയിലെ ഭൂമി ശാസ്ത്ര സ്‌കൂളിനും ആശുപത്രിക്കുമായി വിട്ടു നൽകുമെന്നായിരുന്നു തസ്ലീമ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്ന തസ്ലീമയുടെ പ്രതികരണത്തിനെതിരെയാണ് വിമർശനം ഉയരുന്നത്.

''ഞാനാണ് ജഡ്ജിയെങ്കില്‍ അയോദ്ധ്യയിലെ 2.77 ഏക്കര്‍ ഭൂമി, സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ശാസ്ത്ര സ്‌കൂള്‍ നിര്‍മ്മിക്കാന്‍ സർക്കാറിന് നൽകും. പിന്നെ മറ്റൊരു അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി ചികിത്സ നല്‍കുന്ന ആധുനിക ആശുപത്രി നിര്‍മ്മിക്കാനും''.- തസ്ലീമ ട്വീറ്റ് ചെയ്തു.

സ്വന്തം ജീവനുവേണ്ടി യാജിച്ച് ഇന്ത്യയിൽ എത്തിയ നിങ്ങളുടെ ഉളുപ്പില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ചിലർ പറയുന്നത്. ബംഗ്ലാദേശിലേക്ക് മടങ്ങി അവിടെ സ്‌കൂളുണ്ടാക്കാന്‍ നോക്കൂ എന്നും പറയുന്നവരുണ്ട്. ആതിഥ്യമര്യാദ നിരന്തരമായി ലംഘിച്ചിട്ടും ഹിന്ദുക്കൾ നിങ്ങളെ ഇന്ത്യയിൽ സഹിക്കുന്നതിൽ ഭഗവാൻ റാമിനോട് നന്ദി പറയുകയെന്ന് ഐഎഎസ് ഉദ്യോ​ഗസ്ഥനായ സഞ്ജയ് ദീക്ഷിത് ട്വീറ്റ് ചെയ്തു.

അഭയാർത്ഥിയായ നിങ്ങൾ തങ്ങളുടെ അതിഥിയാണെന്നും അനാവശ്യമായ കാര്യങ്ങൾ തലയിടരുതെന്നുമുള്ള മുന്നറിയപ്പാണ് ചിലർ നൽകുന്നത്. അത് കൊണ്ടാണ് നിങ്ങളെ ജഡ്ജിയാക്കാത്തത്. അദ്ദേഹത്തിനറിയാം നിങ്ങള്‍ നശിപ്പിക്കുമെന്ന്. നിങ്ങള്‍ ഇന്ത്യയുടെ സംരക്ഷണത്തില്‍ തന്നെയല്ലേയെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

Read More >>