അതിർത്തിയിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു

അഖ്‌നൂര്‍: ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഖ്‌നൂരിൽ...

അതിർത്തിയിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു

അഖ്‌നൂര്‍: ജമ്മു-കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഖ്‌നൂരിൽ ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രകോപനമില്ലാതെ പാക് റോഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു.

ആക്രമണത്തില്‍ നാല്​ സിആർപിഎഫുകാർക്കും സ്​ത്രീയുൾപ്പടെ രണ്ട്​ പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്​. മെയ് 15 മുതല്‍ 23 വരെ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെയ്പ്പിൽ എട്ടുവയസുള്ള കുട്ടിയടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ പാക് വെടിവെയ്പ്പില്‍ 20 സൈനികര്‍ ഉള്‍പ്പെടെ 46 പേരും കൊല്ലപ്പെട്ടു.

Story by
Read More >>