സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു 

Published On: 2018-06-18 09:30:00.0
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു 

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ബന്ദീപൂര്‍ ജില്ലയിലാണ് തിങ്കളാഴ്ച ഏറ്റുമുട്ടലുണ്ടായത്. കേന്ദ്രം വെടി നിര്‍ത്തല്‍ പ്രഖ്യാപനം പിന്‍വലിച്ചതിന് പിന്നാലെയാണ് സൈന്യം ഭീകരുമായി ഏറ്റുമുട്ടിയത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടികളെടുത്ത്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏത് സംഘടനയില്‍ പെട്ടവരാണിവരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈനിക വക്താവ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വേനല്‍ക്കാല ആസ്ഥാനമടക്കമുള്ള പ്രദേശത്ത് കനത്ത ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്. പൊലിസും മറ്റ് സുരക്ഷാ ഏജന്‍സികളും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്.

Top Stories
Share it
Top