കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡില്‍ രണ്ട്  യുവാക്കളെ അടിച്ചുകൊന്നു

Published On: 2018-06-13 15:00:00.0
കന്നുകാലികളെ മോഷ്ടിച്ചെന്ന് ആരോപിച്ച്  ഝാർഖണ്ഡില്‍  രണ്ട്  യുവാക്കളെ അടിച്ചുകൊന്നു

റാഞ്ചി: കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ഝാര്‍ഖണ്ടില്‍ ജനക്കൂട്ടം അടിച്ചുകൊന്നു. ഝാര്‍ഖണ്ഡിലെ ഗോദ്ദാ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. സിറാബുദ്ദീന്‍ അന്‍സാരി(35) മുര്‍ത്താസ അന്‍സാരി (30) എന്നിവരെ 13 കാളകളെ മോഷ്ടിച്ചു എന്നു ആരോപിച്ച് പ്രദേശവാസികള്‍ തലേന്ന് രാത്രി പിടികൂടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തില്‍ നിന്ന് കാണാതായ പോത്തുകളെ യുവാക്കളില്‍ നിന്ന് കണ്ടെടുത്തുവെന്നാരോപിച്ചാണ് യുവാക്കളെ മര്‍ദ്ദിച്ചത്.

ഗ്രാമത്തില്‍ നിന്നും 12 പോത്തുകളെ അഞ്ചു പേരടങ്ങുന്ന സംഘം മോഷ്ടിച്ചെന്നും ഇവരെ അടുത്ത ഗ്രാമത്തില്‍ വെച്ച് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ മുര്‍തസയും ചക്രുവും നാട്ടുകാരുടെ കൈയിലകപ്പെടുകയായിരുന്നു. ഇരകള്‍ക്കെതിരെ കാലിമോഷണത്തിന് നേരത്തെയും കേസുണ്ടായിരുന്നെന്നും ഗോഡ്ഡ എസ്.പി പറഞ്ഞു.

സംഭവത്തില്‍ കൊലപാതകത്തിനും കാലിമോഷണത്തിനും പൊലീസ് രണ്ട് എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ നേരത്തയും ജാര്‍ഖണ്ഡില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ മാസം നാല് കാലിവ്യാപാരികളെ സാരായി കേല്‍ക ഖര്‍സ്വാന് ജില്ലയില്‍ അടിച്ചു കൊലപ്പെടുത്തിയിരുന്നു


Top Stories
Share it
Top