ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഫോണുകളില്‍; കൈമലര്‍ത്തി യുഐഡിഎഐ

ന്യുഡല്‍ഹി: മൊബൈല്‍ ഉപഭോക്താക്കളറിയാതെ അവരുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ വന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് യൂണിക്...

ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ഫോണുകളില്‍; കൈമലര്‍ത്തി യുഐഡിഎഐ

ന്യുഡല്‍ഹി: മൊബൈല്‍ ഉപഭോക്താക്കളറിയാതെ അവരുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ വന്നത് തങ്ങളുടെ അറിവോടെയല്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ ഫോണുകളില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ ഉള്‍പെടുത്താന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ഗൂഗിളിനോ, ടെലികോം കമ്പനികള്‍ക്കോ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും യു.ഐ.ഡി.എ.ഐ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്തതായി കണ്ടെത്തിയത്.

1800-300-1947, 1947 എന്നീ നമ്പറുകളാണ് ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍. ഇതില്‍ 1800-300-1947 എന്ന നമ്പറാണ് മൊബൈല്‍ ഫോണുകളിലെ ഫോണ്‍ബുക്കില്‍ ലഭ്യമാകുന്നത്. എന്നാല്‍ ചില ഫോണുകളില്‍ പുതിയ നമ്പറായ 1947 ഉം വന്നതായി ആരോപണമുണ്ട്. നിരവധി പേരാണ് പേസ്ബുക്കിലുടേയും ട്വിറ്ററിലുടേയും ഈ ആരോപണവുമായി രംഗത്ത് വന്നത്. ട്രായ് ചെയര്‍മന്‍ ആര്‍.എസ് ശര്‍മ്മ ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ആധാര്‍നമ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.

Story by
Read More >>