ദേശീയ പൗരത്വ രജിസറ്റര്‍: രേഖകളുണ്ടായിട്ടും പട്ടികയ്ക്ക് പുറത്തു നില്‍ക്കുന്നവര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് പുറത്ത വന്നപ്പോള്‍ 40 ലക്ഷം ജനങ്ങളാണ് ഇന്ത്യക്കാരല്ലാതായിരിക്കുന്നത്. എന്‍.ആര്‍.സിയിലൂടെ അനധികൃത...

ദേശീയ പൗരത്വ രജിസറ്റര്‍: രേഖകളുണ്ടായിട്ടും പട്ടികയ്ക്ക് പുറത്തു നില്‍ക്കുന്നവര്‍

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് പുറത്ത വന്നപ്പോള്‍ 40 ലക്ഷം ജനങ്ങളാണ് ഇന്ത്യക്കാരല്ലാതായിരിക്കുന്നത്. എന്‍.ആര്‍.സിയിലൂടെ അനധികൃത ബംഗ്ലാ കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ഇന്ത്യക്കാരെ സംരക്ഷിക്കുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറയുന്നു. എന്നാല്‍ പുറത്തായ 40 ലക്ഷം പേരില്‍ ഇന്ത്യക്കാരായ പല ജാതി വിഭാഗങ്ങളില്‍പ്പെട്ടവരാണുള്ളത്.

ആള്‍ ഇന്ത്യന്‍ യൂണൈറ്റഡ് ഡെമോക്രറ്റിക് ഫ്രണ്ട് എം.എല്‍.എ അനന്ത കുമാര്‍ മാലോയും ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താണ്. പട്ടിക ജാതി സംവരണ മണ്ഡലമായ അഭയപുരി സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള ബംഗാളി സംസാരിക്കുന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളാണ് അനന്തകുമാര്‍. അഛന്റെ പാരമ്പര്യ രേഖകള്‍ ഉപയോഗിച്ച ഇദ്ദേഹത്തിന്റെ അനുജന് എന്‍.ആര്‍.സിയില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും പട്ടികയിലുണ്ട്.

കാമ്‌റുപ് ജില്ലയിലെ ബാലുഗാബ്രി ഗ്രാമത്തിലെ സ്‌കൂള്‍ അദ്ധ്യാപകനായ സര്‍ബാത് അലിയുടെ മൂന്ന് മക്കളില്‍ രണ്ട് പേര്‍ പട്ടികയ്ക്ക് പുറത്താണ്. അതേസമയം ഈ കുടുംബത്തില്‍ നിന്നും സര്‍ബാത് അലിയും ഭാര്യയും ഒരു മകനും പട്ടികയിലുണ്ട്. എങ്ങനെയാണ് ഒരു കുടുംബത്തിലെ ചിലര്‍ മാത്രം പട്ടികയില്‍ നിന്ന് പുറത്താകുന്നതെന്നാണ് ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഇവരുടെ സംശയം.

ഗുവാഹത്തിയിലെ വ്യപാരിയായ അമ്പത്കാരന്‍ ഗൗതം പാലും പട്ടികയ്ക്ക് പുറത്താണ്. വിഭജന സമയത്ത് ഈസ്റ്റ് പാക്കിസ്ഥാനില്‍ നിന്നും കച്ചാര്‍ ജില്ലയിലേക്ക് കുടിയേറിയവരാണ് ഇദ്ദേഹത്തിന്റെ കുടുംബം. 1951 ലെ എന്‍.ആര്‍.സിയില്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരുണ്ടെങ്കിലും രേഖയിലെ പേര് വ്യത്യാസം കാരണം പട്ടികയ്ക്ക് പുറത്താണ്. ആഗസ്ത് 7 ന് വരുന്ന അടുത്ത റൗണ്ടില്‍ അവസരം കാത്തിരിക്കുകയാണ് ഇവര്‍.

Story by
Read More >>