അഭയാര്‍ത്ഥി മുസ്‌ലിംകൾക്ക്‌ ഇടമില്ല: വിവാദ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര സമുദായങ്ങളിലുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്ന ബില്ല് അടുത്ത ആഴ്ച പാർമെന്റിൽ അവതരിപ്പിക്കും.

അഭയാര്‍ത്ഥി  മുസ്‌ലിംകൾക്ക്‌ ഇടമില്ല:  വിവാദ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര സമുദായങ്ങളിലുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്ന ബില്ല് അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജെയിൻ, ബുദ്ധിസ്റ്റ്, പാർസി തുടങ്ങിയ ആറു സമുദായങ്ങളില്‍ നിന്നുള്ള ഇന്ത്യയിൽ പൗരത്വം നൽകാനാണ് ബില്ലു വഴി കേന്ദ്രം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗത്തിലെ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വ നിയമങ്ങളില്‍ ഇളവ് നൽകുമ്പോള്‍ മുസ്‌ലിം വിഭാഗത്തെ അവഗണിക്കുന്നതാണ് ബില്ല്.

2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായും ഉയർത്തിപ്പിടിച്ച ഒന്നാണ് പൗരത്വ ബിൽ ഭേദഗതി.ബില്ല് ഉടൻ തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആഗസ്ത് അഞ്ചിന് ജമ്മു കശ്മിരിന്റെ പ്രത്യേക പദവിയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു സമാനമായ നിർണായക നീക്കമാണിതെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ ചില സമുദായങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നതാണ് ബില്ലെന്ന പ്രതിപക്ഷ ആരോപണത്തെ അദ്ദേഹം തള്ളി. ഒരു മതത്തേയും ലക്ഷ്യമിടുന്നതല്ല പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ പരിഗണനയിലുള്ള പാക്‌സ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നി അയൽ രാജ്യങ്ങൾ അടിസ്ഥാനപരമായി ഇസ്ലാമിക രാഷ്ട്രങ്ങളാണെന്നും അതിനാൽ അമുസ്ലിംകളാണ് അവിടെ മതപരമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നത്. ഇവരെ സഹായിക്കേണ്ടത് അനിവാര്യമാണെന്നും രാജ്നാഥ് സിങ് ഇന്നലെ പറഞ്ഞിരുന്നു.

ബിൽ മതേതരത്വത്തിന് എതിരാണെന്ന വിമർശനം ശരിയല്ല. മുസ്ലിം രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെടുന്നവർക്ക് പൗരത്വം കൊടുക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടിയും ഇടത് പാർട്ടികളും ബില്ലിനെ എതിർക്കുന്നവരാണ്.പൗരത്വം നിർണയത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനയ്ക്കും മതേതരത്വത്തിനും വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനാൽ ബില്ല് ലോക്‌സഭയും രാജ്യസഭയും കടക്കുക എന്നത് ബിജെപിക്ക് ശ്രമകരമാവും. പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതിനായി ബില്ല് അവതരിപ്പിക്കുന്ന വേളയില്‍ എല്ലാം എംപിമാരും പാര്‍ലമെന്‍റില്‍ എത്തണമെന്ന് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More >>