ഈ സമയവും കടന്നു പോവും;സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി നിധിന്‍ ഗഡ്കരി

വളർച്ചാ നിരക്ക് ഉയർത്താൻ കേന്ദ്രത്തിന് കഴിയും. അതിനു വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്.

ഈ സമയവും കടന്നു പോവും;സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി നിധിന്‍ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സ്ഥിരീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. നിലവിൽ വ്യവസായ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉടൻ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. വളർച്ചാ നിരക്ക് ഉയർത്താൻ കേന്ദ്രത്തിന് കഴിയും. അതിനു വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്. വാഹനമേഖല ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. നിർമ്മാതാക്കൾ മാന്ദ്യത്തെ ക്കുറിച്ചുള്ള ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷത്തിന്റെ സമയവും ദുഖത്തിന്റെ സമയവും നമുക്കുണ്ടാവും, ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയവും.അതിനാൽ നിങ്ങളുട വ്യവസായം, ആഗോല സാമ്പത്തിക രംഗം, വില്പന, വിതരണം എ്ന്നിവയിൽ പ്രശ്‌നങ്ങൾ നേരിടാം എന്നാൽ നിരാശപ്പെടരുത്.ഈ സമയവും കടന്നു പോവും ഗഡ്കരി പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക പ്രതിസന്ധി ​​അംഗികരിച്ചുകൊണ്ട് ഒരു കേന്ദ്ര മന്ത്രി പ്രതികരിക്കുന്നത്.

വാണിജ്യ വാഹനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി അടുത്ത മൂന്നു മാസത്തിനുള്ളിൽ 5 ലക്ഷം കോടിയുടെ 68 റോഡ് പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചതായി ഡഗ്കരി പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിലനിർത്തിയെന്നും ധനമന്ത്രി പറയുകയുണ്ടായി. നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടിുണ്ട്. കൂടാതെ സാമ്പത്തിക ഉത്തജന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് ഇതെല്ലാം മികച്ച തീരുമാനങ്ങളാണ് ഗഡ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം വിധർഭ ഇന്റസ്ട്രീസ് അസോസിയേഷൻ നടത്തിയ ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More >>