ഉന്നാവോ പീഡനം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

Published On: 11 July 2018 2:30 PM GMT
ഉന്നാവോ പീഡനം; ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ലഖ്‌നൗ: ഉന്നാവ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്ങാര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവിലെ ബഞ്ചര്‍മാവോ മണ്ഡലത്തിലെ എംഎല്‍എയായ കുല്‍ദീപിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 363, 366, 376, 506 പോക്‌സോ എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എംഎല്‍എയുടെ മേലില്‍ ചുമത്തിയിരിക്കുന്നത്.

കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്. ഇതുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ ജയ്ദീപ് സിങ് അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്.

2017 ജൂണ്‍ നാലിനാണ് ബലാത്സംഗം നടന്നത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എല്‍എല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്.

Top Stories
Share it
Top