ഉന്നാവോ പീഡനകേസ്; അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി

Published On: 2018-05-02 11:45:00.0
ഉന്നാവോ പീഡനകേസ്; അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി

അലഹബാദ്: ഉന്നാവോ പീഡനക്കേസ് അന്വേഷണത്തില്‍ അലഹബാദ് ഹൈക്കോടതിക്ക് അതൃപ്തി. കോടതിക്ക് അന്വേഷണത്തില്‍ എപ്പോഴും മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ലെന്നും സി.ബി.ഐയുടെ അധികാരങ്ങള്‍ ഉപയോഗിച്ച് ചെയ്യാനാകുന്നത് ചെയ്യണമെന്നും കോടതി പറഞ്ഞു. കേസില്‍ പീഡനത്തിനിരയായ കുട്ടിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ആരോപണവുമാി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ് ഏപ്രില്‍ മാസം 12നാണ് സി.ബി.ഐ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു പതിനേഴ് വയസുളള കുട്ടിയെ എം.എല്‍.എയും സുഹൃത്തുകളും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ്ത്. ഒരു വര്‍ഷമായിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി എം.എല്‍.എക്കെതിരെ പരസ്യ പ്രതികരണവുമായി എത്തുകയായിരുന്നു. പരാതിയില്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.

Top Stories
Share it
Top