കശ്മീരിലെ താല്‍ക്കാലിക വെടിനിറുത്തലിനു പ്രതിരോധമന്ത്രിയുടെ പച്ചക്കൊടി 

Published On: 2018-06-05 10:45:00.0
കശ്മീരിലെ താല്‍ക്കാലിക വെടിനിറുത്തലിനു പ്രതിരോധമന്ത്രിയുടെ പച്ചക്കൊടി 

ന്യൂഡൽഹി: റംസാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ വെടിനിര്‍ത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ പ്രകോപനപരമായി പ്രത്യാക്രമണമുണ്ടായാല്‍ ഏതുവിധേനയും തിരിച്ചടിക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

റഷ്യയുമായുള്ള എസ് 400 മിസൈൽ ഇടപാട് അന്തിമ ഘട്ടത്തിലാണ്. റഷ്യയുമായി ഇടപാടു നടത്തുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ചുമത്തുമെന്ന യുഎസ് നിലപാട് അംഗീകരിക്കില്ല. റഷ്യ ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്താണ്. ഇടപാടുകൾ തുടരും. ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

റഫാൽ യുദ്ധ വിമാന ഇടപാടിൽ അഴിമതിയില്ല. പ്രതിരോധ മന്ത്രാലയവും കേന്ദ്ര സർക്കാരും കഴിഞ്ഞ നാലു വർഷമായി അഴിമതി മുക്തമാണ്. സേനയ്ക്കായി ഏറ്റവുമധികം പണം ചെലവഴിച്ച സർക്കാരാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ആയുധക്ഷാമം നേരിട്ടത്. നിലവിൽ, ഇന്ത്യൻ സേനകൾ ആയുധബലത്തിൽ പൂർണ സജ്ജമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

Top Stories
Share it
Top