ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം റൊട്ടിയും ഉപ്പും

ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപുർ ജില്ലയിലെ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയത് ഗോതമ്പ് റൊട്ടിയും ഉപ്പും.രാജ്യത്ത് സർക്കാർ സ്‌ക്കൂളിൽ...

ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം റൊട്ടിയും ഉപ്പും

ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപുർ ജില്ലയിലെ സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയത് ഗോതമ്പ് റൊട്ടിയും ഉപ്പും.രാജ്യത്ത് സർക്കാർ സ്‌ക്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോക്ഷകാഹാരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി നിലനിൽക്കുമ്പോഴാണ് ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികൾ റൊട്ടിയും ഉപ്പും കഴിക്കുന്നത്.

സ്‌കൂളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർഥികൾക്കാണ് ചപ്പാത്തിയും ഉപ്പും കഴിക്കാൻ നൽകിയത്. സ്‌കൂൾ വരാന്തയിൽ കുട്ടികൾ നിരന്നിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമത്തിൽ വൈറലായി.

വിഷയം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചു. സ്‌കൂളിലെ അധ്യാപികയേയും ഗ്രാമപഞ്ചായത്ത് സൂപ്പർ വൈസറേയും സസ്‌പെന്റ് ചെയ്തു.

എന്നാൽ സ്‌കൂളിൽ ഇത് സ്ഥിരമാണെന്നും വല്ലപ്പോഴും മാത്രമാണ് ചോറ് നൽകുന്നത്. അപൂർവമായി മാത്രമാണ് പാല് നൽകാറുള്ളത്. ഏത്തപ്പഴം ഒരിക്കലും നൽകിയിട്ടില്ല. ഒരു വർഷമായി ഇതുപോലെയാണ് സാഹചര്യങ്ങളെന്നും മാതാപിതാക്കൾ പറയുന്നു

Next Story
Read More >>