ഉദ്ധവ് താക്കറയുടെ തീരുമാനം തെറ്റ്; 400 സേന പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കഴിഞ്ഞ മാസം 28നാണ് മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

ഉദ്ധവ് താക്കറയുടെ തീരുമാനം തെറ്റ്; 400 സേന പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തോടൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കിയ ശിവസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് 400ഓളം ശിവസേന പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബെെയിലെ ധാരാവിയിലാണ് വ്യാഴായ്ച ഇതുസംബന്ധിച്ച ചടങ്ങ് നടന്നത്.

പത്ത് വര്‍ഷമായി ഞാന്‍ ശിവസേന പ്രവര്‍ത്തകനയിരുന്നു. ശിവസേനയുടെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി ഒരു ഓഫീസ് തന്നിരുന്നു. എന്നാല്‍ സേന കോണ്‍ഗ്രസിനോടും എന്‍സിപിയോടും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കി. അതു അംഗീകരിക്കാനാവില്ല. എപ്പോള്‍ ഞങ്ങളെല്ലാവരും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്- ബിജെപിയിലേക്ക് ചേരുന്ന പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്നവരിലൊരാളായ രമേശ് നാടാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28നാണ് മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

Read More >>