ഇന്ത്യയിലെ മുസ്ലിങ്ങളുടെ പുരോഗതി യു.എസിലെ ആഫ്രോ -അമേരിക്കക്കാരുടെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം കാര്യമായ മാറ്റങ്ങളുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ മുസ്ലീങ്ങളുടെ ധനസ്ഥിതി ദയനീയം: റിപ്പോര്‍ട്ട്

Published On: 2018-09-21T08:55:45+05:30
ഇന്ത്യന്‍ മുസ്ലീങ്ങളുടെ ധനസ്ഥിതി ദയനീയം: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതിയെ കുറിച്ച് പുതിയ കാഴ്ചപ്പാട് ലഭിക്കുന്ന പഠനം. വരുമാനത്തിന്റെ കാര്യത്തില്‍ പുരോഗതി ആര്‍ജിക്കുന്നതില്‍ ഒരു മാറ്റവുമില്ലാത്തത് മുസ്ലിം സമൂഹമെന്ന് പഠനത്തില്‍ പറയുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ രണ്ട് തലമുറകള്‍ക്കിടയിലെ മാറ്റം പരിശോധിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്കിയില്‍ കാര്യമായ പുരോഗതി കണ്ടെത്താനായില്ല. അതെസമയം പട്ടികജാതി-പട്ടികവര്‍ഗ്ഗത്തിനിടയിടയില്‍ അസാധാരണമാറ്റം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു പിന്നാക്ക വിഭാഗവും (ഒ.ബി.സി) മേല്‍വര്‍ഗവും പുരേഗതി ആര്‍ജ്ജിക്കുന്നതില്‍ പഴയ നില തുടരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.

5,600 ഗ്രാമീണ ഉപജില്ലകളും 2,300 നഗരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ലോക ബാങ്കിന്റെ സാം അഷര്‍; പോള്‍ നവേസാദ്, മസാഞ്ചുസാറ്റ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ചാര്‍ലി റഫ്കിന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.


സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷം വ്യത്യസ്ഥ സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സാമ്പത്തിക മാറ്റം ഉണ്ടായിട്ടില്ലെന്നും പഠനം കണ്ടെത്തി. എന്നാല്‍, ചില പട്ടിക ജാതി, പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായി പുരോഗതിയുണ്ടായെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പുരോഗതി യു.എസിലെ ആഫ്രോ -അമേരിക്കക്കാരുടെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം കാര്യമായ മാറ്റങ്ങളുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നുണ്ട്.

Top Stories
Share it
Top