റിപ്പബ്ലിക്ദിന പരേഡില്‍ മുഖ്യാതിഥിയായി ട്രംപിന് ക്ഷണം

ന്യൂഡല്‍ഹി: 2019ലെ റിപ്പബ്ലിക്ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖ്യാതിഥിയായേക്കും. ഇതു സംബന്ധിച്ചുള്ള ക്ഷണക്കത്ത് അമേരിക്കയ്ക്ക്...

റിപ്പബ്ലിക്ദിന പരേഡില്‍ മുഖ്യാതിഥിയായി ട്രംപിന് ക്ഷണം

ന്യൂഡല്‍ഹി: 2019ലെ റിപ്പബ്ലിക്ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖ്യാതിഥിയായേക്കും. ഇതു സംബന്ധിച്ചുള്ള ക്ഷണക്കത്ത് അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്ക് ശേഷം ഏപ്രിലിലാണ് ക്ഷണക്കത്ത് കൈമാറിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2015ല്‍ മുന്‍ യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തിയിരുന്നു. ട്രംപ് ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

വ്യാപാര നികുതി, ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം, റഷ്യയില്‍ നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ യു.എസിന് ഇന്ത്യയുമായി പ്രകടമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

Story by
Read More >>