ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ച; അമേരിക്ക മാറ്റിവെച്ചു

Published On: 2018-06-28 05:45:00.0
ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ച; അമേരിക്ക മാറ്റിവെച്ചു

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ നിന്നും അവസാന നിമിഷം അമേരിക്ക മാറ്റിവെച്ചു. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാലാണ് ചർച്ച മാറ്റിവയ്ക്കുന്നതെന്നാണ് അമേരിക്ക നൽകുന്ന വിശദീകരണം. ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് ചർച്ച മാറ്റിവെയ്ക്കുന്നതായി അമേരിക്ക അറിയിത്. എന്നാൽ, ഇന്ത്യയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു.

ജൂലൈ ആറിന് സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ, പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. 2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചത്.


Top Stories
Share it
Top