മകൻ ഇതരമതക്കാരിയെ വിവാഹം ചെയ്​തു;​ പിതാവിനെക്കൊണ്ട്​ തുപ്പൽ നക്കിത്തുടപ്പിച്ച്​ ഖാപ് പഞ്ചായത്ത്

ബുലന്ദ്​ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്​ഷഹറിൽ ദലിത്​ യുവാവ്​ ഇതരമതക്കാരിയായ പെൺകുട്ടി​യെ വിവാഹം ചെയ്തതിന് യുവാവിൻെറ പിതാവിന് ഖാപ് പഞ്ചായത്തിൻെറ​...

മകൻ  ഇതരമതക്കാരിയെ വിവാഹം ചെയ്​തു;​ പിതാവിനെക്കൊണ്ട്​ തുപ്പൽ നക്കിത്തുടപ്പിച്ച്​ ഖാപ് പഞ്ചായത്ത്

ബുലന്ദ്​ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്​ഷഹറിൽ ദലിത്​ യുവാവ്​ ഇതരമതക്കാരിയായ പെൺകുട്ടി​യെ വിവാഹം ചെയ്തതിന് യുവാവിൻെറ പിതാവിന് ഖാപ് പഞ്ചായത്തിൻെറ​ ക്രൂരപീഡനം. പിതാവിനെക്കൊണ്ട്​ നിലത്ത്​ തുപ്പിക്കുകയും പിന്നീട്​ അത്​ നക്കിത്തുടപ്പിക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. ഇത്​ കൂടാ​തെ ദലിത്​ കുടുംബത്തോട്​ ഗ്രാമം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

തന്റെ മകൻ മുസ്ലിം യുവതിയെ കല്യാണം കഴിച്ചതിന് പഞ്ചായത്ത്​ യോഗത്തിൽ വെച്ച്​ തന്നോട്​ തുപ്പാൻ പറഞ്ഞു. പിന്നീട്​ അത്​ നക്കിത്തുടക്കാനും. കൂടാതെ പഞ്ചായത്ത് മകളെയും ഭാര്യയെയും നഗ്​നയാക്കി പ്രദർശിപ്പിക്കുകയും ചെയ്​തതായും ഇയാൾ ആരോപിച്ചു. മകനും മരുമകളും കോടതിയിലാണ്​ കല്യാണം രജിസ്​റ്റർ ചെയ്​തതെന്ന്​ ഇദ്ദേഹം വ്യക്​തമാക്കി.

സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കുമെന്നും ബുലന്ദ്​ ഷഹർ എസ്​.പി അറിയിച്ചു.

Story by
Read More >>