ജാതി വെറി തീണ്ടിയില്ല ; രഥത്തിലേറി സഞ്ജയ് ജാതവ് വധൂഗൃഹത്തിലെത്തി

ലഖ്നൗ: നീല സ്യൂട്ടില്‍ സഞ്ജയ് ജാതവ് എന്ന ദലിത് യുവാവ് രഥത്തിലേറി വധൂഗൃഹത്തിലെത്തിയത് ചരിത്രനിമിഷമായി. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് ദലിത് യുവാവ് ...

ജാതി വെറി തീണ്ടിയില്ല ; രഥത്തിലേറി സഞ്ജയ് ജാതവ് വധൂഗൃഹത്തിലെത്തി

ലഖ്നൗ: നീല സ്യൂട്ടില്‍ സഞ്ജയ് ജാതവ് എന്ന ദലിത് യുവാവ് രഥത്തിലേറി വധൂഗൃഹത്തിലെത്തിയത് ചരിത്രനിമിഷമായി. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് ദലിത് യുവാവ് 'ബാരത്' (വരന്‍ രഥത്തിലോ കുതിരപ്പുറത്തോ ആഘോഷമായി വധുഗൃഗത്തിലേക്ക് യാത്ര ചെയ്യുന്ന ചടങ്ങ് ) ആചരിച്ചു. സവര്‍ണര്‍ മാത്രം ആചരിച്ചിരുന്ന ചടങ്ങാണ് വിലക്കുകളെ അതിജയിച്ച് ആറുമാസത്തിനുശേഷം സഞ്ജയ് ജാതവിനും സാധ്യമായത്.

ഉത്തര്‍പ്രദേശിലെ നിസാമുദ്ദീന്‍ ഗ്രാമത്തില്‍ ബാരത് ആചരിക്കുന്ന ആദ്യദലിതാണ് സഞ്ജയ്. സ്വന്തം ഗ്രാമമായ നിസാമുദ്ദീനില്‍ നിന്ന് കസ്ഗഞ്ജിയിലെ വധൂഗൃഗത്തിലേക്കായിരുന്നു സഞ്ജയ് വിപ്ലവയാത്ര നടത്തിയത്.മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിവാഹമടക്കമുള്ള കര്‍മങ്ങളൊന്നും ആഘോഷത്തോടെ നടത്താന്‍ ദലിതര്‍ക്ക് ഇക്കാലത്തും അനുവാദമില്ല. വധുവിന്റെ വീട്ടിലേക്ക് അഘോഷത്തോടെ യാത്ര ചെയ്യാന്‍ പോലും ഇവരെ സവര്‍ണര്‍ അനുവദിക്കാറില്ല.

ജാദവ് വിഭാഗത്തില്‍പ്പെട്ടവരുടെ ആചാരമാണ് 'ബരാത്' എന്നറിയപ്പെടുന്ന വിവാഹ ഘോഷയാത്ര. എന്നാല്‍ വര്‍ഷങ്ങളായി ഠാക്കൂര്‍ വിഭാഗക്കാര്‍ ഇത്തരം ഘോഷയാത്ര നടത്താന്‍ ജാദവ് വിഭാഗക്കാരെ അനുദിച്ചിരുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം നടത്തിയാണ് ഘോഷയാത്രക്കുള്ള അനുമതി നേടിയെടുത്തത്

ദലിതര്‍ കൊട്ടും കുരവയൊന്നുമില്ലാതെ മിന്നുകെട്ടിയാല്‍ മതിയാന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സവര്‍ണശാസന. ഭരണകൂടം കൂടെ നിന്നതുകൊണ്ടുമാത്രമാണ് തന്റെ വിവാഹത്തിന് ശോഭയേറിയതെന്ന് സഞ്ജയ് പറഞ്ഞു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ഭരണഘടന എല്ലാവര്‍ക്കും തുല്ല്യഅവകാശം നല്‍കുന്നുണ്ട്. ഞങ്ങള്‍ക്കും ആ അവകാശങ്ങള്‍ ലഭിക്കണമെന്ന് വധു ശീതല്‍കുമാരി താക്കൂര്‍ പറഞ്ഞു.

വിവാഹമുറപ്പിച്ചപ്പോള്‍ തന്നെ ഭാര്യയുടെ ഗ്രാമത്തിലേക്ക് അഘോഷമായി പോകുമെന്ന് സഞ്ജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വധുവിന്റെ ഗ്രാമത്തിലെ സവര്‍ണജാതിക്കാരായ താക്കൂര്‍ വിഭാഗം അവരുടെ വീടിനു മുന്നിലൂടെ ബാരത് അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്തെത്തി. ഇതോടെ ബാരത് ആചരിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ സഞ്ജയ് ജില്ലാ മജിസ്‌ട്രേറ്റിനേയും എസ്.പിയേയും അലഹാബാദ് ഹൈക്കോടതിയേയും മുഖ്യമന്ത്രി ഓഫിസിനേയും സമീപിച്ചു.

ആറുമാസത്തെ പരിശ്രത്തിനൊടുവിലാണ് ജില്ലാ ഭരണകൂടം സഞ്ജയ്ക്ക് അനുമതി നല്‍കിയത്. സവര്‍ണരുടെ വീടുകള്‍ ഒഴിവാക്കി മറ്റൊരു വഴിയാണ് അനുവദിച്ചത്. 167 പൊലിസുകാരുടെ അകമ്പടിയോടെയാണ് സഞ്ജയ് ഘോഷയാത്രയായി വധൂഗൃഹത്തിലെത്തിയത്. താക്കൂര്‍ വിഭാഗത്തില്‍ പെട്ട ആരും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. സഞ്ജയിനെ സ്വീകരിക്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ജില്ലാഭരണകൂട അധികാരികളും പൊലിസ് ഉദ്യോഗസ്ഥരും വധൂഗൃഹത്തിലെത്തി. ബഹുജന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് സഞ്ജയ്.ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കുതിരപ്പുറത്ത് യാത്ര ചെയ്തതിനു ദലിത് വരനെ സവര്‍ണജാതിക്കാര്‍ മര്‍ദിച്ച അനേകം സംഭവങ്ങളുണ്ടായിരുന്നു.


Story by
Read More >>