വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു 

Published On: 2018-06-13 12:30:00.0
വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു 

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അധികൃതര്‍. വാജ്പേയിയുടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയ നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

രണ്ട് ദിവസത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെയേറെ മെച്ചപ്പെട്ടുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Top Stories
Share it
Top