ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

Published On: 2018-04-23 04:15:00.0
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അടക്കമുള്ള നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് നോട്ടീസ് തള്ളിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി.

വിരമിച്ച സുപ്രീംകോടതി ജഡ്ജി സുദര്‍ശന്‍ റെഡ്ഡി, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമസെക്രട്ടറി പികെ മല്‍ഹോത്ര, രാജ്യസഭാ മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായും വെങ്കയ്യ നായിഡും നേരത്തേ കൂടിയാലോചന നടത്തിയിരുന്നു.


Top Stories
Share it
Top