കന്യകാത്വ പരിശോധന; പാരമ്പര്യത്തിന്റെ ദുര്‍വ്യാഖ്യാനം

പൂനെ: പ്രാചീനസമുദായങ്ങളിലെ ദുരാചാരങ്ങള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ബേധവല്‍ക്കരണ പരിപാടികളുമായി ന്യുജനറേഷന്‍. ഭട്‌നഗറിനടുത്ത് താമസിക്കുന്ന കഞ്ചര്‍ഭാറ്റ്...

കന്യകാത്വ പരിശോധന; പാരമ്പര്യത്തിന്റെ ദുര്‍വ്യാഖ്യാനം

പൂനെ: പ്രാചീനസമുദായങ്ങളിലെ ദുരാചാരങ്ങള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ബേധവല്‍ക്കരണ പരിപാടികളുമായി ന്യുജനറേഷന്‍. ഭട്‌നഗറിനടുത്ത് താമസിക്കുന്ന കഞ്ചര്‍ഭാറ്റ് സമുദായത്തിലെ പുതുതലമുറയാണ് അനാചാരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കന്യകാത്വ പരിശോധനയ്‌ക്കെതിരായാ
ണ് യുവതീയുവാക്കള്‍ പ്രതിഷേധ സൂചകമായി ബോധവല്‍ക്കരണം നടത്തുന്നത്.

ഗോത്രാചാരപ്രകാരം വധു തന്റെ കന്യകാത്വം സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു മുന്നില്‍ തെളിയിക്കേണ്ടതായുണ്ട്. വിവാഹത്തിനു ശേഷം വധുവരന്മാര്‍ ഉപയോഗിച്ച കിടക്കയില്‍ വിരിക്കുന്ന വെള്ളത്തുണിയിലെ ചോരപ്പാടുകള്‍ തെളിവായ് നല്‍കിയാണ് വധു തന്റെ പരിശുദ്ധി മുതിര്‍ന്നവര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ടത്. ആധുനിക ഇന്ത്യയില്‍ കന്യകാത്വ പരിശോധനകള്‍ വളരെ വിരളമാണെങ്കിലും ചില പ്രാചീന ഗോത്രങ്ങള്‍ക്കിടയില്‍ ഇത്തരം ദുരാചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് . എന്നാല്‍ ഇത്തരം സമുദായങ്ങളിലെ യുവതലമുറ സ്ത്രീകള്‍ക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ് എന്ന ശുഭസൂചകമായ വസ്തുതകളിക്കാണ് ഇത്തരം പ്രതിഷേധങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെയാണ് പാരമ്പര്യമൂല്യങ്ങള്‍ എന്നപേരില്‍ അനാചാരങ്ങളുയര്‍ത്തിപ്പിടിക്കുന്ന സമുദായത്തിലെ മുതിര്‍ന്നവര്‍ക്കെതിരെ ഈ തലമുറ രംഗത്തെത്താന്‍ കാരണം.

കഞ്ചര്‍ഭാറ്റ് സമുദായത്തിലെ 55 വയസുള്ള ലീലാഭായ് പറയുന്നതു പ്രകാരം 'കേവലം 12 വയസുള്ള തനിക്ക് അന്നെന്താണ് സംഭവിക്കുന്നതെന്നറിയില്ലായിരുന്നു. കാലങ്ങളായുള്ള സകലവിയോജിപ്പുകളും അടക്കിവെച്ചിരിക്കുയായിരുന്നു. എന്റെ മകള്‍ പോലും ഇതിന്റെ ഇരയായി. ഇനി വയ്യ'. സമാന ചിന്തകള്‍ തന്നൊണ് ഈ ദുരാചാരത്തിന്റെ ഇരകളായ ലീലാഭായടക്കമുള്ള വിവാഹമോചിതരുടെയും വിധവകളുടെയും ഒരുകൂട്ടത്തെ ഇതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. വിവേക് തമൈച്ചിക്കാര്‍ എന്ന യുവാവാണ് കന്യകാത്വ പരിശോധനയെ എതിര്‍ക്കുന്ന കാഞ്ചര്‍ഭാറ്റ് സമുദായത്തിലെ യുവാക്കളെ ഉല്‍പ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.

അടുത്തകാലത്ത് വിവാഹിതനാകാനിരിക്കുന്ന വിവേക് തന്റെ കുടുംബത്തെ ഇതിനനുവതിക്കില്ലാഎന്ന് ഉറപ്പിച്ച് പറയുന്നു. ഇത് ക്രൂരവും സ്ത്രീവിരുദ്ധവുമാണ്. പരമ്പര്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ സമുദായിക വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന ഭീഷണികളും തങ്ങള്‍ക്ക് നേരയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിവേക് തമൈച്ചിക്കാറിന്റെ പ്രവര്‍ത്തനം അനാവശ്യമായിരുന്നെന്നും ഇതിന്റെ ഭാഗമായി കോളേജുകളില്‍ പഠിക്കുന്ന സമുദായത്തിലെ പെണ്‍കുട്ടികള്‍ സഹപാടികളില്‍ നിന്നും കളിയാക്കലുകള്‍ നേരിടുകയാണ്. കൂടാതെ പുറത്തുനിന്നുള്ള വിവാഹാലോചനകള്‍ ഇതുകാരണം കുറഞ്ഞതായും ചില യുവതീയുവാക്കള്‍ പറഞ്ഞു. അവര്‍ കള്ളം പറയുകയാണ് എന്നാണ് ലീലിഭായി ഇതിനോട് പ്രതികരിച്ചത്. ബഹിഷ്‌കരിക്കലും ഭീഷണിയും മൂലമാണ് പഞ്ചായത്തുകളിലും ഗ്രാമസഭകളിലും ആരും പ്രതികരിക്കാത്തത് . ഇത്തരം പഞ്ചായത്തുകളിലാണ് വിവാഹം മുതല്‍ക്ക് കൊലപാതകങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് വിവേക് കൂട്ടിച്ചേര്‍ത്തു.

1960 മുതല്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പലപുരോഗതിയും വരുത്തിയെങ്കിലും പാവപ്പെട്ടവര്‍ക്കിടയില്‍ ഇന്നും പട്ടിണി തുടരുന്നു. അതേസമയം വിദ്യാഭ്യാസം സമുദായത്തെ വിഭവിച്ചുവെന്നും കന്യകാത്വ പരിശോധനയെ എതിര്‍ക്കുന്നവര്‍ സമുദായത്തിന് അപമാനമാണെന്നും സമുദായാംഗങ്ങള്‍ ജിതേന്ദ്ര കലേക്കര്‍ പ്രതികരിച്ചു. എന്തിനാണവര്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ മാധ്യമങ്ങളില്‍ പറയുന്നത് അവര്‍ക്ക് വേണമെങ്കില്‍ ഇവയെല്ലാം ഒരുമറയ്ക്ക് പിന്നില്‍ ചര്‍ച്ചകള്‍ നടത്തിക്കൂടെ ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. സമുദായത്തിലെ ദുരാചാരത്തിനെതിരെ പ്രതികരിക്കുന്ന ആദ്യവ്യക്തിയല്ല വിവേക്. 1966 മുതല്‍ക്കുതന്നെ വിവേകിന്റെ ബന്ധുക്കളായ കൃഷ്ണയും അദ്ദേഹത്തിന്റെ ഭാര്യ അരുണ ഇന്ദ്രേര്‍ക്കറും ഇതിനെതിരെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായ ഇവര്‍ കന്യകാത്വ പരിശോധനയെ എതിര്‍ത്തതിനെ തുടര്‍ന്ന് സമുദായിക വിലക്കുകള്‍ നേരിട്ടിരുന്നു. കോളേജ് വിദ്യാഭ്യാസമുള്ള കൃഷ്ണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതേസമയം പാരമ്പര്യത്തെ പിന്തുടരുന്നതിന് വിസമ്മതിച്ചതിനെ കൃഷ്ണ ധിക്കാരിയാണെന്ന് പഞ്ചാത്തംഗവും കൃഷ്ണയുടെ സഹോദരനുമായ ഇറാനി അഭിപ്രായപ്പെട്ടു. സമുദായക്ഷേമമാഗ്രഹിക്കുന്ന അവര്‍ വിധവകള്‍ക്കും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും വേണ്ടി എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തത്. ഇറാനി ചോദിച്ചു. സമുദായത്തിലെ വിവാഹിതരായ സ്ത്രീകളും യുവാക്കളും പ്രതികാര നടപടികള്‍ ഭയന്നാണ് പ്രതികരിക്കാതിരിക്കുന്നതെന്നും കന്യകാത്വ പരിശോധന പാരമ്പര്യത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്നും ഡോക്ടറായ സ്വപ്നാ റെവാല്‍ക്കര്‍ പറഞ്ഞു. വിവേകിന്റെ ബന്ധുവായ പ്രിയങ്കയും ഈ ദുരാചാരത്തിനെതിരാണ്. 'പലതവണ മുതിര്‍ന്ന സ്ത്രീകള്‍ പുതുതായി വിവാഹം കഴിഞ്ഞ യുവതികളെ തല്ലുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ചെയ്യുന്നതു തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തണം . അതിനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണം. ആത്മവിശ്വാസം തുടിക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍.

Story by
Read More >>