സഭാ നടപടികള്‍ തത്സമയം പകര്‍ത്താം; പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരും

Published On: 2018-05-19 05:45:00.0
സഭാ നടപടികള്‍ തത്സമയം പകര്‍ത്താം; പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരും

ന്യൂഡല്‍ഹി: കര്‍ണാടക വിധാന്‍ സഭയില്‍ വിശ്വാസവോട്ടുമായി ബന്ധപ്പെട്ട സഭാനടപടികള്‍ തത്സമയം പകര്‍ത്താന്‍ സുപ്രീംകോടതി മാധ്യമങ്ങള്‍ അനുമതി നല്‍കി. പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരുമെന്നും നിയമസഭാ സെക്രട്ടറിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും കോടതി സുപ്രീംകോടതി വ്യക്തമാക്കി.

കര്‍ണാടകയില്‍ പ്രോടേം സ്പീക്കറായി നിയമിച്ച ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്സ്-ജെഡിയു സഖ്യം സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. വോട്ടെടുപ്പ് അട്ടിമറിക്കുന്നതിനായാണ് ബൊപ്പയ്യയെ നിയമിച്ചതെന്ന് സഖ്യത്തിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. അതേസമയം മുതിര്‍ന്ന ആളുകളെ പരിഗണിക്കാതെയാണ് ബൊപ്പയ്യയെ നിയമിച്ചതെന്ന സിബലിന്റെ വാദത്തിന് നേരത്തേയും ഈ രീതിയില്‍ നിയമനം നടന്നിട്ടുണ്ടെന്നും പ്രായമല്ല, മറിച്ച് സഭയിലെ സീനിയോരിറ്റിയാണ് പ്രധാനമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ബിജെപിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോത്തഗി ഹാജരായി.

ബൊപ്പയ്യക്കെതിരേ വിധി പുറപ്പെടുവിക്കണമെങ്കില്‍ ബൊപ്പയ്യയുടെ പക്ഷവും കേള്‍ക്കേണ്ടതുണ്ടെന്നും അങ്ങനെയാണെങ്കില്‍ വിശ്വാസവോട്ട് നീട്ടി വയ്‌ക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ വിശ്വാസവോട്ടെടുപ്പ് തത്സമയം സംരക്ഷണം ചെയ്യാന്‍ അനുവദിക്കണമെന്ന് കബില്‍ സിബല്‍ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കിയതോടെ കേസ് പിന്‍ലവിക്കാന്‍ തയ്യാറെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

Top Stories
Share it
Top