മല്ല്യയുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട് തൊഴിലാളികളുടെ തുറന്ന കത്ത്‌

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിച്ചോടിയ വിജയ് മല്ല്യയെ തിരികെ ഇന്ത്യയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് കിങ്ഫിഷര്‍ എയര്‍ലൈൻസ്...

മല്ല്യയുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ട് തൊഴിലാളികളുടെ തുറന്ന കത്ത്‌

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിച്ചോടിയ വിജയ് മല്ല്യയെ തിരികെ ഇന്ത്യയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് കിങ്ഫിഷര്‍ എയര്‍ലൈൻസ് തൊഴിലാളികളുടെ തുറന്ന കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനുമാണ് തൊഴിലാളികളുടെ കത്ത്.

മല്യയുടെ കൈകളില്‍ രക്തം പതിഞ്ഞിട്ടുണ്ടെന്നും ഒളിച്ചോടിയ മല്ല്യയെ തിരികെ ഇന്ത്യയിലെത്തിച്ച് അയാളുടെ ആത്മഹത്യാ പ്രേരണയടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മല്ല്യ നല്‍കാനുള്ള കടത്തിന്റെ പേരില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും കത്തിലുടെ തൊഴിലാളികള്‍ ഇരുവരേയും ചോദ്യം ചെയ്യുന്നുണ്ട്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ ദൈന്യംദിന ജീവിതത്തില്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യയിലുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് മല്ല്യ ശമ്പളം നല്‍കാത്തതെന്നും അതേസമയം ലണ്ടനിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും തൊളിലാളികള്‍ക്ക് അയാള്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.

നീതിക്ക് വേണ്ടി ഞങ്ങള്‍ പലരേയും സമീപിച്ചു. ജന്ദര്‍മന്ദിര്‍ പൊലിസിലും ലേബര്‍ കമീഷനിലും പരാതികള്‍ സമര്‍പ്പിച്ചിരുന്നു. തങ്ങള്‍ക്ക് നീതി വേണം. നിങ്ങളുടെ സര്‍ക്കാര്‍ നാലുവര്‍ഷത്തിലേറെ പിന്നിടുമ്പോള്‍ അഴിമതിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിനായി ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ തൊഴിലാളികള്‍ പറയുന്നു.


Story by
Read More >>