കര്‍ണാടകയിലെ വോട്ട് തന്റെ അവകാശമെന്ന്  വിജയ് മല്യ

Published On: 27 April 2018 12:45 PM GMT
കര്‍ണാടകയിലെ വോട്ട് തന്റെ അവകാശമെന്ന്  വിജയ് മല്യ

ലണ്ടന്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക എന്നത് തന്റെ ജനാധിപത്യ അവകാശമാണെന്നും എന്നാല്‍ തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയാമെന്നും വിവാദ വ്യവസായി വിജയ് മല്യ. ലണ്ടനില്‍ കഴിയുന്ന മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിന്റെ വിചാരണയ്ക്ക് കോടതിയിലെത്തിയപ്പോഴാണ് മല്യയുടെ പ്രതികരണം. രണ്ട് തവണ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മല്യ.

തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇന്ത്യയിലെ കോടതികളിലെ അവസ്ഥ പരിതാപകരമാണെന്നുമാണ് മല്യയുടെ വാദം. കഴിഞ്ഞ ഏപ്രിലില്‍ സ്‌കോര്‍ട്ട്‌ലാന്‍്‌റ് യാര്‍ഡ് പൊലീസ് അറ്സ്റ്റ് ചെയ്ത മല്യ ആറര ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ബ്രിട്ടനില്‍ കഴിയുന്നത്.

62കാരനായ മല്യ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് രാജ്യം വിട്ടത്. ഈ തുക തിരിച്ചെടുക്കാന്‍ ബാങ്കുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.


Top Stories
Share it
Top