വിനോദ് കാംബ്ലിയും ഭാര്യയും ചേര്‍ന്ന് വയോധികനെ മര്‍ദ്ദിച്ചുവെന്ന് ആരോപണം

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയ ഹെവിറ്റും ചേര്‍ന്ന് ബോളിവുഡിലെ ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവിനെ...

വിനോദ് കാംബ്ലിയും ഭാര്യയും ചേര്‍ന്ന് വയോധികനെ മര്‍ദ്ദിച്ചുവെന്ന് ആരോപണം

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയ ഹെവിറ്റും ചേര്‍ന്ന് ബോളിവുഡിലെ ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവിനെ മര്‍ദ്ദിച്ചെന്ന് ആരോപണം. മുംബൈയിലുള്ള ഇനോര്‍ബിറ്റ് മാളില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. അങ്കിത് തിവാരിയുടെ സഹോദരന്‍ അങ്കുര്‍ തിവാരിയും പിതാവ് ആര്‍.കെ തിവാരിയുടെ (59) കൂടെയുണ്ടായിരുന്നു.

കാംബ്ലിയും ഭാര്യയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന് ആര്‍.കെ തിവാരി പറഞ്ഞു. ഭാര്യ ആന്‍ഡ്രിയ ചെരുപ്പൂരി അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി കാംബ്ലിയും ഭാര്യയും രംഗത്തെത്തി. മാളില്‍ വെച്ച് ആര്‍.കെ തിവാരി തന്റെ ഭാര്യയെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നും ഇത് പിടികൂടിയപ്പോള്‍ ഭാര്യ ആന്‍ഡ്രിയയെ അയാള്‍ തള്ളി മാറ്റിയെന്നും കാംബ്ലി പറഞ്ഞു. തങ്ങള്‍ ഫുഡ് കോര്‍ട്ടില്‍ ഇരിക്കവേ ആര്‍.കെ തിവാരിയുടെ മക്കളാണെന്ന് സംശയിക്കുന്ന രണ്ടുപേര്‍ തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കാംബ്ലി ആരോപിച്ചു.

ആക്രമിക്കപ്പെട്ടതിന് ശേഷം പിതാവ് മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ഗായകന്‍ അങ്കിത് തിവാരി പറഞ്ഞു. തന്റെ പിതാവ് കയ്യില്‍ ഉരസിയെന്ന് പറഞ്ഞ് അവര്‍ അലറുകയായിരുന്നു. അവരെ കാണിച്ച് തരാന്‍ പിതാവിനോട് ആവശ്യപ്പെട്ടുകയും ശേഷമാണ് അത് കാംബ്ലിയുടെ ഭാര്യയാണെന്ന് മനസ്സിലായതെന്നും അങ്കിത് പറഞ്ഞു.

സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. അവരെയും മറ്റുള്ളവരെയും കാംബ്ലി കടുത്ത ഭാഷയില്‍ തെറി പറയുന്നുണ്ടായിരുന്നു. വളരെ ഉച്ചത്തില്‍ മോശമായ രീതിയിലാണ് അയാള്‍ തടിച്ചുകൂടിയവരോട് പ്രതികരിച്ചതെന്നും അങ്കിത് ആരോപിച്ചു. സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്.

Story by
Read More >>