കഠ്‌വ കേസ് പ്രതി പരീക്ഷയില്‍ നേടിയത് 0,2 മാര്‍ക്കുകള്‍; പരീക്ഷ നടന്നത് സംഭവദിവസങ്ങളില്‍

കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പരീക്ഷയില്‍ നേടിയത് 0,2 മാര്‍ക്ക്. വിശാല്‍ ജംഗ്‌റോത്ര എന്ന...

കഠ്‌വ കേസ് പ്രതി പരീക്ഷയില്‍ നേടിയത് 0,2 മാര്‍ക്കുകള്‍; പരീക്ഷ നടന്നത് സംഭവദിവസങ്ങളില്‍

കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പരീക്ഷയില്‍ നേടിയത് 0,2 മാര്‍ക്ക്. വിശാല്‍ ജംഗ്‌റോത്ര എന്ന പ്രതിയാണ് തന്റെ ബിഎസ്‌സി കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഈ മാര്‍ക്കുകള്‍ നേടിയത്. ജനുവരി 12, 15 ദിവസങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഇതേ ദിവസങ്ങളില്‍ തന്നെയായിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നത്.

ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ ഈ മാര്‍ക്കുകളാണ് വിശാലിന് കിട്ടിയതെന്ന് മനസ്സിലായെന്ന് ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയിലെ പരീക്ഷാ വിഭാഗം ഓഫീസ് സൂപ്രണ്ട് അര്‍ഷാദ് പറഞ്ഞു. ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

മുസഫര്‍നഗര്‍ ജില്ലയിലെ ആകാന്‍ഷ കോളേജ് ഓഫ് മീറാപൂരിലെ വിദ്യാര്‍ത്ഥിയാണ് വിശാല്‍. ആകെ 284 മാര്‍ക്കാണ് വിശാല്‍ നേടിയിട്ടുള്ളത്.

Story by
Read More >>